August 12, 2026

മേപ്പാടി ഗ്രാമപഞ്ചായത്ത് ജാഗ്രതോത്സവം പരിശീലനം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന സര്‍ക്കാറിന്റെ നവകേരള മിഷന്‍ ഉപമിഷനുകളില്‍ ഒന്നായ ഹരിത
കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പ്രതിദിനം പ്രതിരോധം എന്ന ആശയം പൊതു
ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടി ജാഗ്രതോത്സവം-2018 എന്ന പേരില്‍ പരിശീലന
പരിപാടി സംഘടിപ്പിച്ചു. ജില്ലാ ശുചിത്വ മിഷന്‍ , സാക്ഷരതാമിഷന്‍ , കുടുംബശ്രീ
മിഷന്‍, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടന്ന പരിശീലന പരിപാടി മേപ്പാടി ജി. എല്‍. പി. സ്‌കൂളില്‍ മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ് ഷൈജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യഭ്യാസ
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സീനത്ത് അദ്ധ്യക്ഷം വഹിച്ചു. മേപ്പാടി കുടുംബശ്രീ
വൈസ് ചെയര്‍പേഴ്‌സണ്‍ റഫീന, മെമ്പര്‍മാരായ ടി.ഹംസ, ഗിരിജ, ബാബു, പ്രതീജ, ലളിത,
സബിത എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *