May 18, 2024

ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്‍കി

0
ചൈല്‍ഡ് ലൈനിന്റെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും തൊഴില്‍വകുപ്പിന്റെയും
സംയുക്താഭിമുഖ്യത്തില്‍ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കായി ബാലവേല
നിരോധന നിയമനം, ലൈംഗികാതിക്രമം തടയല്‍ നിയമം എന്നിവയില്‍ ഏകദിന പരിശീലനം നടത്തി. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരേ എല്ലാവരും
ജാഗരൂകരാവണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത ജില്ലാ സബ് ജഡ്ജ് കെ 
പി സുനിത പറഞ്ഞു. വയനാട്ടില്‍ സീസണ്‍ അനുസരിച്ച് കുട്ടികളെ കൊ് ബാലവേലകള്‍ ചെയ്യിക്കുന്നതായും കുറ്റവാളികള്‍ രക്ഷപ്പെടുന്നതായും ജില്ലാ ലേബര്‍ ഓഫിസര്‍
കെ സുരേഷ് ചൂണ്ടിക്കാട്ടി. ജില്ലയില്‍ ബാലവേല തടയണമെങ്കില്‍ എല്ലാ കുട്ടികളും
സ്‌കൂളില്‍ പോവേണ്ടത് അത്യാവശ്യമാണെന്നു ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ സി. കെ
ദിനേശന്‍ പറഞ്ഞു. ബാലവേല നിരോധന നിയമത്തെക്കുറിച്ച് അഡ്വ. പി സുരേഷ്, മനുഷ്യക്കടത്ത്, അടിമത്ത തൊഴില്‍ എന്നിവയെക്കുറിച്ച് അഡ്വ. പ്രതീഷ് എന്നിവര്‍
ക്ലാസെടുത്തു. സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ജോബി തോമസ്,
ചൈല്‍ഡ് ലൈന്‍ കോ-ഓഡിനേറ്റര്‍ മജേഷ് രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *