May 30, 2026

കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അന്യസംസ്ഥാന തൊഴിലാളിക്ക്.

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അന്യസംസ്ഥാന തൊഴിലാളിക്ക്. കഴിഞ്ഞ ദിവസം നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രുപയാണ് പശ്ചിമ ബംഗാൾ സ്വദേശിയായ വിശ്വജിത് റോയ് പ്രമാണി കിന് ലഭിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.കഴിഞ്ഞ ദിവസം ബത്തേരി കോട്ടക്കുന്ന് ഭാഗ്യധാരലക്കി സെന്ററിൽ നിന്നുമാണ് വിശ്വജിത്ത് ഒരേ നമ്പറിലുള്ള മൂന്നു ടിക്കറ്റുകൾ വാങ്ങിയത്.ഇതിൽAY 299883 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.കഴിഞ്ഞ 3 വർഷമായി ഇദേഹം ബത്തേരിയിൽ കെട്ടിട നിർമ്മാണത്തിൽ ഏർപ്പെട്ടു വരികയാണ്.അടിച്ച ടിക്കറ്റ് ബത്തേരി ഫെഡറൽ ബാങ്കിൽ ഏൽപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *