October 29, 2026

മേപ്പാടി ഗവ. പോളിടെക്‌നിക്ക് കെട്ടിടോദ്ഘാടനം തിങ്കളാഴ്ച്ച

0
By ന്യൂസ് വയനാട് ബ്യൂറോ
• രാവിലെ 11 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
 സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മേപ്പാടി
ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജിനായി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ
ഉദ്ഘാടനം തിങ്കളാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. രാവിലെ
11 ന് നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.പിമാരായ എം.ഐ ഷാനവാസ്,
എം.പി വിരേന്ദ്രകുമാര്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍
എസ്.സുഹാസ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് , ജനപ്രതിനിധികള്‍,
ഉദ്യോഗസ്ഥര്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *