May 3, 2024

സബ്താക്രോ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ വയനാട് ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി

0
tmptitle

tmptitle

കല്‍പ്പറ്റ:കൊല്ലത്ത് വച്ച് നടന്ന 14-ാം മത് സംസ്ഥാന സബ് ജൂനിയര്‍ സബ്താക്രോ ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ വയനാട് ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി.വയനാട് ജില്ലയില്‍ സബ്താക്രോ ഒരു വര്‍ഷത്തോളമായി തുടക്കം കുറിച്ചിട്ട്.അല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് നടവയല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് 140-തോളം കുട്ടികള്‍ക്കും കരണി ജനത ലൈബ്രറി ഗ്രൗണ്ടില്‍ വച്ച് 40-പേര്‍ക്ക് കോച്ചായി നിഖില്‍ എം.പിയും,അഭിനന്ദ് ഷാജുവും,വനിത കോച്ചായി ആദിത്യ പ്രതീപിന്റേയും നേതൃത്വത്തില്‍ കോച്ചിംഗ് കൊടുത്ത് വരികയാണ്.കേരള സ്‌പോട്‌സ് കൗണ്‍സില്‍ അംഗീകരിച്ചതിനാല്‍ വയനാട് ജില്ലയിലെ എല്ലാ കോളേജുകളിലും സ്‌കൂളുകളിലും ഈ ഗയിം ആരംഭിക്കുകയാണ്.വയനാട് ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ് എം.മധുവിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലാ കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്നു.പ്രസിഡന്റായി പി.കെ.അയ്യൂബ്,വൈസ് പ്രസിഡന്റായി പി.മുഹമ്മദലി,സെക്രട്ടറിയായി കെ.കെ.മനോജും,ജോ.സെക്രട്ടറിയായി വി.ഹാരിസും,ട്രഷറര്‍ കെ.കെ.ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *