August 31, 2026

പട്ടികജാതി ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് വിസ വിതരണവും യാത്രയയപ്പും നല്‍കി

0
VISA-VITHARAM
By ന്യൂസ് വയനാട് ബ്യൂറോ
അബുദാബിയില്‍ അഡ്വാന്‍സ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് തിര ഞ്ഞെടുക്കപ്പെട്ട
പട്ടികജാതി ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് വിസ വിതരണവും യാത്രയയപ്പും
നല്‍കി. വയനാട് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് പട്ടികജാതി വകുപ്പുമായി സഹകരിച്ച് നടത്തുന്ന കുക്കറി കോഴ്‌സുകളില്‍ നിന്നുള്ള 22 പേരാണ് വിദേശത്തേക്ക്
തിരഞ്ഞെടുക്കപ്പെട്ടത്. നീതി ആയോഗിന്റെ ആഭിമുഖ്യത്തിലുള്ള ഇന്ത്യന്‍
കൗണ്‍സില്‍ ഫോര്‍ പ്രഫഷനല്‍ എജ്യുക്കേഷന്‍ മിഷന്‍ ബാംഗ്‌ളൂരിന്റെ സര്‍ട്ടിഫിക്കറ്റാണ്
കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുക. ജില്ലാ കലക്ടര്‍ എ സ് സുഹാസ് വിദേശത്ത് പോവുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വിസ വിതരണം ചെയ്തു. പുളിയാര്‍മല
ഐടിഐ ക്ക് സമീപത്തെ ലവ് ഗ്രീന്‍ അസോസിയേറ്റ്‌സില്‍ നടന്ന പരിപാടിയില്‍ എസ്‌സി
വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *