August 31, 2026

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കുടുംബ, വിധവ പെന്‍ഷന്‍ നടപ്പാക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന്
സര്‍വ്വീസിലിരിക്കെ മരണപ്പെടുന്ന തൊഴിലാളികളുടെ വിധവകള്‍ക്ക് സാന്ത്വനപദ്ധതി
പ്രകാരം മരണപ്പെട്ട തൊഴിലാളിക്ക് 60 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ പ്രതിമാസം 3000
രൂപയും തുടര്‍ന്നുള്ള കാലയളവില്‍ പ്രതിമാസം 1100 രൂപയും ലഭിക്കുന്നു. പെന്‍ഷന്‍
കൈപ്പറ്റിക്കൊിരിക്കെ 2017 ജൂലൈ 1 ന് ശേഷം മരണപ്പെടുന്ന തൊഴിലാളികളുടെ
ഭാര്യ/ഭര്‍ത്താവിനും 1997 ജനുവരി 1 മുതല്‍ 2017 ജൂണ്‍ 30 വരെ പെന്‍ഷന്‍
കൈപ്പറ്റിക്കൊണ്ടിരിക്കെ മരണപ്പെട്ട പെന്‍ഷന്‍കാരുടെ വിധവകള്‍ക്കും
കുടുംബപെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്. കുടുംബപെന്‍ഷന്‍ പദ്ധതിയുടെയും സാന്ത്വന
പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം മെയ് 27 ന് കണ്ണൂര്‍ ജില്ല സഹകരണ ബാങ്ക്
ഓഡിറ്റോറിയത്തില്‍ തൊഴില്‍- ഏക്‌സൈസ് വകുപ്പ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍
നിര്‍വ്വഹിക്കും. അര്‍ഹതപ്പെട്ടവരുടെ അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ 
കോഴിക്കോട് ഈസ്റ്റ്ഹില്ലിലുള്ള ജില്ലാ ഓഫീസില്‍ സ്വീകരിക്കും എന്ന് ജില്ലാ
വെല്‍ഫെയര്‍ഫ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ഫോണ്‍ നമ്പര്‍: 0495-2384355 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *