August 31, 2026

രാജീവ് ഗാന്ധി അനുസ്മരണം നടത്തി

0
IMG-20180521-WA0002
By ന്യൂസ് വയനാട് ബ്യൂറോ
നവഭാരത ശില്പി രാജീവ് ഗാന്ധിയുടെ 27-ാം അനുസ്മരണ ദിനം മാനന്തവാടി, പയ്യംമ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫിസിൽ വെച്ച് നടത്തി.പയ്യംമ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സണ്ണി ചാലിൽ സ്വാഗതം പറഞ്ഞ യോഗം കെ.പി.സി.സി.എക്സിക്യൂട്ടീവ് മെമ്പർ അഡ്വ.എൻ.കെ.വർഗ്ഗീസ് രാജീവ്ജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്യ്തു. മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഡെന്നിസൺ കണിയാരം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ഗ്ലാഡീസ് ചെറിയാൻ, എം.പി.ശശികുമാർ, ഗിരിഷ് കുമാർ എം.കെ, സ്റ്റർവ്വിൻസ്റ്റാനി, എ.സുനിൽകുമാർ,പി.കെ.ഖാദർ, മഷൂദ്, മുസ്തഫ എളളിൽ, പ്രകാശൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *