May 5, 2026

ജില്ലയില്‍ 8000 യുവധാര വരിക്കാരെ ചേര്‍ക്കും

0
06-2-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഡി വൈ എഫ് ഐ മുഖമാസികയായ യുവധാരയുടെ വരിക്കാരെ ചേര്‍ക്കുന്ന ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലയില്‍ എണ്ണായിരം വരിക്കാരെ ചേര്‍ക്കുന്ന പ്രവര്‍ത്തനത്തിന് യൂണിറ്റ്തലം മുതല്‍ ജില്ലാതലം വരെയുള്ള കമ്മിറ്റികള്‍ നേതൃത്വം നല്‍കും. 2018 മെയ് 29 യുവധാര ദിനമായി ആചരിക്കും.
യുവധാര ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് അനീസ് കെ എം ന് നല്‍കി ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി ഷിജു, ബീന രതീഷ്, ബെി ലൂയിസ് എന്നിവര്‍ സംസാരിച്ചു. പി എം ഷംസുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വി ഹാരിസ് സ്വാഗതവും ജിതിന്‍ കെ ആര്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *