May 5, 2026

വനം വന്യജീവി മേഖലയിലെ ദിവസ വേതനക്കാർക്ക് യൂണിഫോം അനുവദിക്കണം – എഐടിയുസി

0
05-3
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: വന സംരക്ഷണത്തിനായി രാവും പകലും ഉൾവനത്തിൽ ജോലി ചെയ്ത് വരുന്ന വനം – വന്യ ജീവി മേഖലയിലെ തൊഴിലാളികൾക്ക് ആവശ്യമായ യൂണിഫോം, ടോർച്ച്, ബൂട്ട്സ് എന്നിവ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ(എ ഐ ടി യു സി) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. എല്ലാ തൊഴിലാളികൾക്കും 26-ദിവസത്തെ വേതനം എല്ലാമാസവും 10 -)0 തീയ്യതിക്ക് മുമ്പായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ. മൂർത്തി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.ടി.ജെ.ജോർജ്ജ് അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി.ശ്രീകുമാർ, സി.എസ്.സ്റ്റാൻലിൻ, എ.എ.സുധാകരൻ, എ.കൃഷ്ണകുമാർ, ടി.മണി, പി.അനിൽ എന്നിവർ പ്രസംഗിച്ചു. എബ്രഹാം ജോസഫ്, പി. കേളു, എം.കെ.കുഞ്ഞിരാമൻ, സി.മാത്യു 'അഹമ്മദ് ബഷീർ, ഷൈനി  ജയിംസ്, ഇ.ബാലകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പുതിയ ഭാരവാഹികളായി പി.കെ. മൂർത്തി(പ്രസിഡന്റ്), ടി.ജെ.ജോർജ്ജ് (വർക്കിംഗ് പ്രസിഡന്റ്), ഇ.ബാലകൃഷ്ണൻ(സെക്രട്ടറി) , സി.എസ്.സ്റ്റാൻലി (വൈസ് പ്രസിഡന്റ്), സി.സഹദേവൻ (ജോയിന്റ് സെക്രട്ടറി), കെ.നൗഷാദ് (വൈസ് പ്രസിഡന്റ്), കെ. കുമാരൻ (ജോയിന്റ് സെക്രട്ടറി), ഷൈനി ജെയിംസ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *