June 20, 2026

യുവതിയെ പീഡിപ്പിച്ചയാള്‍ക്ക് പത്തരവര്‍ഷം കഠിന തടവും പിഴവും

0
By ന്യൂസ് വയനാട് ബ്യൂറോ
യുവതിയെ പീഡിപ്പിച്ചയാള്‍ക്ക് പത്തരവര്‍ഷം കഠിന തടവും പിഴവും
മാനന്തവാടി: ഭര്‍തൃമതിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 47- കാരന് കഠിന തടവും പിഴയും. തലപ്പുഴയിലെ കരുണാലയം മുരളീധരനെയാണ് മാനന്തവാടി പ്രത്യേക കോടതി ജഡ്ജി പി. സെയ്തലവി പത്തര വര്‍ഷം കഠിന തടവിനും ഒന്നേ കാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ തുക പീഡനത്തിനിരയായ യുവതിക്ക് നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം. 
       2016 ഡിസംബര്‍ 14- നായിരുന്നു കേസിനാസ്പദമായ സംഭവം. തലപ്പുഴ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.  വാടകയ്ക്ക് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വീട്ടമ്മയെ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചെത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. ബലാംത്സംഗ ശ്രമിത്തിന് ഏഴ് വര്‍ഷം ,
ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ച് കയറിയതിന് ആറു മാസം ,എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം മറ്റു വകുപ്പുകള്‍ എന്നിവ പ്രകാരം മൂന്ന് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പ്രൊസിക്യൂഷന് വേണ്ടി സെപ്ഷ്യല്‍ പബ്ളിക് പ്രൊസിക്യൂട്ടര്‍ ജോഷി മുണ്ടയ്ക്കല്‍ ഹാജരായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *