April 27, 2024

പെട്രോളിയം ഉല്പന്നങ്ങൾ ജി.എസ്.ടിയിൽ പെടുത്തണം പി.പി ആലി.

0
Img 20180524 Wa0156
പെട്രോൾ ഡീസൽ വില വർദ്ധനവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ എൻ.ടി.യു.സി മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെയും മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടിയിൽ നടത്തിയ റാലിയിൽ പ്രതിഷേധം ഇരമ്പി. വാഹനം കെട്ടി വലിച്ച് എരുമത്തെരിവിൽ നിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ അവസാനിപ്പിച്ചു.തുടർന്ന് നടന്ന ഉപരോധസമരം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു .അന്താരാഷ്ട്ര വിപണിയിൽ  ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയിൽ ഇന്ധന വില ദിവസം തോറും കുത്തനെ ഉയരുകയാണ്. ഇതു മൂലം തൊഴിലാളികളുടെയും സാധാരണക്കാരെന്റെയും ജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണ്. 
പെട്രോളിയം ഉല്പന്നങ്ങൾ ജി.എസ്.ടിയിൽ പെടുത്താതിരിക്കുന്നത് സംഘടിത കൊള്ളയ്ക്കു വേണ്ടിയാണ്. ഇതിലൂടെ ബി ജെ പിയിലേക്ക് കോടികളാണ് സംഭാവനയായി ഒഴുകുന്നത്.ഇത് ജനം തിരിച്ചറിയണം. ഇത്തരത്തിലുള്ള കൊള്ള നികുതിയുടെ പങ്കുപറ്റി പിണറായി സർക്കാരും ജനങ്ങളെ വഞ്ചിച്ചിരുക്കുകയാണ്. പെട്രോളിയം ഉല്പന്നങ്ങൾക്ക് നികുതി കുറക്കാതെ മുന്നോട്ടു പോയാൽ ഇനിയുള്ള ദിവസങ്ങളിൽ വയനാട് സ്തംഭിക്കുന്ന രീതിയിലുള്ള സമരങ്ങൾക്ക് സാക്ഷിയാകുമെന്നും പി.പി ആലി അറിയിച്ചു.
കോൺഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഡെന്നിസൺ കണിയാരം അധ്യക്ഷത വഹിച്ചു. അഡ്വ.എൻ.കെ വർഗ്ഗീസ്, പി.വി ജോർജ്, എം ജി ബിജു, ടി.എ റെജി, എക്കണ്ടി മൊയ്തട്ടി, എം പി ശശികുമാർ, സാലി റാട്ടക്കൊല്ലി,പി.എം ബെന്നി, പി.ഷംസുദ്ദീൻ, ജോസ് പാറക്കൽ, സണ്ണി ചാലിൽ, ബാബു പുളിക്കൽ, എം ആർ സുരേന്ദ്രൻ, റെഷീദ് തൃശ്ശിലേരി, അൻഷാദ് മാട്ടുമ്മൽ, എ സുനിൽ, വിനോദ് തോട്ടത്തിൽ, മുജീബ് കോടിയോടൻ, സി. കൃഷ്ണൻ, ജമാലുദ്ദീൻ, സ്റ്റർവിൻസ്റ്റാനി, ഷീജ ഫ്രാൻസീസ്, ലൈജി, ഗ്ലാഡിസ് ചെറിയാൻ, എം ആർ ബാലകൃഷ്ണൻ, പി.പി എ ബഷീർ,ബാബു, എൻ.ടി റെഷീദ്, കൃഷ്ണൻ കോരിക്കൽ, സുഹൈർ സി.എച്ച്, സലിംപിലാക്കാവ്, അശോകൻ കൊയിലേരി,ഹമീദ് വി.പി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *