May 30, 2026

അമ്പലവയലിന്റെ ദു:ഖമായി രണ്ട് യുവാക്കളുടെ മരണം

0
IMG-20180524-WA0166
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: അമ്പലവയലിന് സമീപം വാഹനാപകടത്തിൽ 2 യുവാക്കൾ മരിച്ചത് നാടിന്റെ ദു:ഖമായി..
മഞപ്പാറ പുന്നപ്പള്ളം വീട്ടിൽ അലവിയുടെ മകൻ സവാദ് (19 )
മഞ്ഞപ്പാറ അറക്കൽ വീട്ടിൽ അഷ്റഫിന്റെ മകൻ അനസ് (19 )
എന്നിവരാണ്  വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ   മരിച്ചത്.
           അമ്പലവയലിൽ നിന്നും മഞ്ഞപ്പാറക്ക് പോവുകയായിരുന്ന അനസും, സവാദും സഞ്ചരിച്ച ബൈക്കും ചേരമ്പാടിക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഗുരുതരമായി പരുക്കേറ്റ സവാദിനെയും, അനസിനെയും അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മരണപ്പെടുകയാണുണ്ടായത്. 
          ചെറുപ്രായത്തിൽ തന്നെ പൊതു പ്രവർത്തനങ്ങളിലും മഹല്ല് പ്രവർത്തനങ്ങളിലും സജീവമായ ഇരുവരുടെയും   മരണം ഒരു നാടിനെയാകെ ദു:ഖത്തിലാക്കിയിരിക്കുകയാണ്..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *