August 10, 2026

ത്രിദിന അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

0
FB_IMG_1527257580379
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ബാലവേദിയുടെ നേതൃത്വത്തിൽ ത്രിദിന അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. കുഞ്ഞോം എ.യു.പി.സ്കൂളിൽ വച്ചു മെയ് 19,20, 21 തിയതികളിലായി നടന്ന പരിപാടി തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .പി.എ.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.മാറുന്ന കാലഘട്ടത്തിലെ സൗഹൃദങ്ങളെക്കുറിച്ച്   സതീഷ് ബാബു, നേതൃത്വ പരിശീലനവുമായി ബന്ധപ്പെട്ട് .ഷാജു പി.ജയിംസ്, പുതു തലമുറയിലെ കുട്ടികളും സൈബർ ലോകവുമായി ബന്ധപ്പെട്ട് വെള്ളമുണ്ട പോലീസ് സബ് ഇൻസ്പെക്ടർ പി.ജിതേഷ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ സംബന്ധിച്ച് ഡോ.മഹേഷ്, പുതു തലമുറയിലെ എഴുത്തിന്റെ വഴികളെക്കുറിച്ച് ഹാരിസ് ടി.കെ., എം.ഗംഗാധരൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. തുടർന്ന് രാഹുൽ രാജീവൻ, വിഷ്ണു എൻ.എം., എന്നിവർ വിവിധ ജീവജാലങ്ങളെ കുട്ടികൾക്കുപരിചയപ്പെടുത്തി. ജിലിൻ ജോയ്, സനീഷ് പി.ബി., അനുമോൾ എ.സി. തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *