August 12, 2026

ജില്ലയില്‍ നിപ്പാ വൈറസ് ബാധയില്ല

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ നിപ്പാ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ജനങ്ങള്‍
ഭയപ്പെടേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നൂന മര്‍ജ അറിയിച്ചു. രോഗം
സ്ഥിരീകരിച്ച ജില്ലയിലേക്കുളള യാത്ര കഴിവതും ഒഴിവാക്കേതാണെന്നും പനി, കഠിനമായ തലവേദന മയക്കം, ഛര്‍ദി, അപസ്മാരം, തലകറക്കം മുതലായവ ലക്ഷണങ്ങള്‍
അനുഭവപ്പെടുകയാണെങ്കില്‍ അടുത്തു ളള സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സ തേടണം.
സമാന ലക്ഷണങ്ങളോടുളള രോഗികളെ പ്രതേ്യകം ഐസോലേഷന്‍ വാര്‍ഡുകളില്‍
വെച്ച് പരിചരിക്കുന്നതിനു വേണ്ടുന്ന സജ്ജീകരണങ്ങള്‍ ബത്തേരി താലൂക്ക് ആസ്പത്രി,
മാനന്തവാടി ജില്ലാ ആസ്പത്രി എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ടെന്നും അടിയന്തിര
സാഹചര്യങ്ങള്‍  നേരിടുന്നതിനു വേണ്ടുന്ന സജ്ജീകരണങ്ങള്‍ ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ഡി. എം.ഒ. അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *