April 19, 2024

ബി.ജെ.പി. ഹർത്താലിന് കേരളാ കോൺഗ്രസ് പിന്തുണ

0
കൽപ്പറ്റ: രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ബുധനാഴ്ച ബി.ജെ.പി. നടത്തുന്ന വയനാട് ഹർത്താലിന് കേരള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്നമാണ് വന്യമൃഗശല്യം .വടക്കനാട്  ഗ്രാമസംരംക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് നേരത്തെ കേരള കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും പാർട്ടി ചെയർമാൻ പി.സി. തോമസ് സമരക്കാരെ സന്ദർശിച്ച് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തതാണ്. ജനങ്ങളുടെ പ്രശ്നത്തിൽ സംസ്ഥാന സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. ജനങ്ങളോടൊപ്പമാണ് കേരളാ കോൺഗ്രസ് പാർട്ടിയെന്നും അതിനാലാണ് ബി.ജെ.പി. നടത്തുന്ന ഹർത്താലിന് പിന്തുണ നൽകുന്നതെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *