April 29, 2026

പൊതു വിദ്യാലയ സംരംക്ഷണ യജ്ഞത്തിന് വേറിട്ട വഴിയിൽ ആറാട്ടുതറ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നാടെങ്ങും പൊതു വിദ്യാലയ സംരക്ഷണ യജ്ഞം നടക്കുമ്പോൾ അതിനൊരു വേറിട്ട രൂപം നൽകിയിരിക്കുകയാണ് മാനന്തവാടി ആറാട്ടുതറ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ .  
     സ്കൂളിന്റെ വികസന വഴികളിലെ ദൃശ്യങ്ങൾ കോർത്തിണക്കി നിർമ്മിച്ച ആൽബമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഹിറ്റായി കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് ഏറെ പിന്നോക്കമായിരുന്ന ഈ സ്കൂൾ കഴിഞ്ഞ നാലഞ്ച് വർഷങ്ങൾക്കുള്ളിൽ ഭൗതീക സാഹചര്യങ്ങളിലും പാഠ്യ – പാഠ്യേതര രംഗത്തും വലിയ മുന്നേറ്റമാണ് നടത്തുന്നത്. 
    ആദിവാസി വിദ്യാർത്ഥികൾ ഉൾപ്പെടെ സമൂഹത്തിൽ സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ പഠന നിലവാരത്തിലും കലാ കായിക വിനോദങ്ങളിലും മുന്നിലെത്തി കഴിഞ്ഞു. നാട്ടുകാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഈ വിദ്യാലയത്തിന്റെ ഉയർച്ചക്കായി നടത്തുന്ന കൊച്ചു കൊച്ചു ശ്രമങ്ങളെയും  ക്രമത്തിലുള്ള വളർച്ചയെയും അംഗീകാരങ്ങളെയും  ദൃശ്യാവിഷ്കരിച്ചാണ് സ്കുളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനും സോഷ്യൽ സ്റ്റഡീസ് സ്റ്റേറ്റ് റിസോഴ്സ് ടീം അംഗവുമായ വിൽസന്റെ നേതൃത്വത്തിൽ ആറ് മിനിട്ടുള്ള സംഗീത ആൽബം നിർമ്മിച്ചത്.
      സ്കൂളിലെ മറ്റ് അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായ ആൽബം പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് വെൽക്കം സോംഗ് എന്ന പേരിൽ ആസ്വാദകരിലെത്തിച്ചത്. യൂ ട്യൂബ് വഴിയും ഫെയ്സ് ബുക്ക് – വാട്സ് ആപ് എന്നിവ വഴിയും ആയിരങ്ങളാണ് ആദ്യ ദിവസം തന്നെ വീഡിയോ കണ്ട് അണിയറ പ്രവർത്തകരെ അഭിനന്ദിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *