June 10, 2026

വാഹനനികുതി കുടിശ്ശിക അഞ്ച് തവണയായി അടയ്ക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ
2014 എപ്രില്‍ ഒന്നുമുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും 15 വര്‍ഷക്കാലയളവിലേക്ക് നികുതി അടയ്‌ക്കേണ്ടതുമായ മോട്ടോര്‍ ക്യാബ് വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങളുടെ ബാക്കി 10 വര്‍ഷക്കാലയളവിലെ നികുതി കുടിശ്ശിക അഞ്ചു ദ്വൈമാസ ഗഡുക്കളായി അടയ്ക്കാം.  ഒന്നാംഗഡു ജൂണ്‍ 10 ന് മുമ്പ്  അടയ്ക്കണം. തുടര്‍ന്നുള്ള തവണകള്‍ ജൂലൈ 10, സപ്തംബര്‍ 10, നവംബര്‍ 10, ജനുവരി 10 എന്നീ തിയ്യതികളിലും അടയ്ക്കാം.
      ഏതെങ്കിലും ഒരുതവണ വീഴ്ചവരുത്തിയാല്‍ തവണവ്യവസ്ഥ നഷ്ടമാവുന്നതാണ്.  ബാക്കി നികുതി തുക പലിശയടക്കം വാഹന ഉടമയില്‍ നിന്നും ഈടാക്കും. ഒന്നാമത്തെ തവണ അടച്ചതിനു ശേഷമാണ് വീഴ്ച വരുത്തുന്നതെങ്കില്‍   അടച്ച നികുതി കഴിച്ച് ബാക്കി അടയ്ക്കാനുള്ള നികുതി തുകയ്ക്ക് അധിക നികുതിയും  വാര്‍ഷിക പലിശയും കണക്കാക്കി ഈടാക്കും. ഇത്തരത്തിലുള്ള വാഹനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനോ ക്ലാസ് മാറ്റുന്നതിനോ മുമ്പ് നികുതി പൂര്‍ണമായി അടച്ചിരിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *