September 6, 2026

ശുഭവാർത്തയെത്തി:ആശങ്കകൾ അവസാനിച്ചു: വയനാട്ടിൽ നിപ ഭീതിയില്ല: ജാഗ്രത തുടരും

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സോഷ്യൽ മീഡിയകളിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വ്യാജവാർത്തകൾക്ക് തിരിച്ചടിയായി വയനാട്ടുകാരുടെ ആശങ്കയകറ്റി ശുഭവാർത്തയെത്തി. വയനാട്ടിൽ നിന്ന് മണിപ്പാലിലെ വൈറോളജി ലാബിലേക്ക് അയച്ച രണ്ട് പേരുടെയും രക്ത സാമ്പിളുകളുടെ ഫലം വന്നു. രണ്ട് സാമ്പിളുകളിലും നിപ വൈറസ് ബാധയില്ലന്നാണ് ഫലം. ശുഭമായ വാർത്തയാണിതെങ്കിലും ജാഗ്രത ഇനിയും വേണമെന്ന് അധികൃതർ പറഞ്ഞു.

       കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരിക്കെ നിപ വൈറസ് ബാധയുണ്ടായി എന്ന് സംശയിച്ചാണ് കഴിഞ്ഞ ദിവസം കേണിച്ചിറക്കടുത്ത് മരിച്ച ക്യാൻസർ രോഗിയുടെ രക്തസാമ്പിൾ അയച്ചത്. രണ്ടാമത്തേത്  ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടേതാണ്. വെള്ളിയാഴ്ചയാണ് സാമ്പിളുകൾ അയച്ചത് .ഞായറാഴച ഉച്ചക്ക് ശേഷം ഫലമെത്തി.വെള്ളിയാഴ്ച  മരിച്ചയാളുടെ മൃതദേഹം  ഫലം വരുമുമ്പ് തന്നെ  ശനിയാഴ്ച സംസ്കരിച്ചിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *