April 30, 2024

വിശദമായ ചോദ്യം ചെയ്യൽ : സാദിർ തലപ്പുഴയുടെ കവിതാ സമാഹാരം പ്രസിദ്ധീകരണത്തിനൊരുങ്ങി.

0
Fb Img 1528001522152
വിശദമായ ചോദ്യം ചെയ്യൽ : സാദിർ തലപ്പുഴയുടെ  കവിതാ സമാഹാരം പ്രസിദ്ധീകരണത്തിനൊരുങ്ങി.

മാനന്തവാടി: പോലീസ് സേനയിലെ യുവകവി എന്ന പേരിൽ ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തനായ സാദിർ തലപ്പുഴയുടെ രണ്ടാമത്തെ കൃതി പ്രസിദ്ധീകരണത്തിന് തയ്യാറായി. ആനുകാലിക പ്രസക്തിയുള്ള അൻപതിലധികം കവിതകൾ ഉൾകൊള്ളിച്ച്, പൊലീസ് ഭാഷ തന്നെ ഉപയോഗിച്ച് ,വിശദമായ ചോദ്യം ചെയ്യൽ എന്നാണ് കവിതാ സമാഹാരത്തിന്  പേരിട്ടിരിക്കുന്നത്. പെൺ പാത്രം എന്ന ആദ്യ കൃതിക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം കഴിഞ്ഞ ഏഴ് വർഷങ്ങൾക്കുള്ളിൽ പലപ്പോഴായി എഴുതി ,പല ആഴ്ചപതിപ്പുകളിലും   മാസികകളിലും പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ കവിതകളാണ് പുതിയ പുസ്തകത്തിലുള്ളത്. 

      പോലീസിൽ കോൺസ്റ്റബിൾ ആയി ജോലിയിൽ പ്രവേശിച്ച സാദിർ തലപ്പുഴ തന്റെ പല കവിതകൾ ചേർത്താണ് 2011-ൽ പെൺപാത്രം എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.പോലീസ് സ്റ്റേഷനിൽ തന്നെ സംഘടിപ്പിച്ച ചടങ്ങിൽ  എഴുത്ത് കാരൻ കെ.ഇ.എൻ. ആണ് പെൺപാത്രത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്. ആ വർഷം തന്നെ പുസ്തകത്തിന്റെ രണ്ടാമത്തെ എഡിഷനും പുറത്തിറങ്ങി. ഒറ്റ പുസ്തകം കൊണ്ട് തന്നെ വായനക്കാരുടെ മനസ്സുകളിൽ ഇടം നേടുകയും കവിയെന്ന നിലയിൽ പ്രശസ്തനാവുകയും ചെയ്തു. 
      ചിന്ത പബ്ലിക്കേഷനാണ് പുതിയ കൃതിയായ വിശദമായ ചോദ്യം ചെയ്യലിന്റെ പ്രസാധകർ. ജൂൺ അഞ്ചിന് കൽപ്പറ്റയിൽ  പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരുന്നെങ്കിലും നിപ വൈറസ് വ്യാപന   പ്രതിരോധത്തിന്റെ  പശ്ചാതലത്തിൽ പൊതുപരിപാടികൾ ഒഴിവാക്കിയതിനാൽ പ്രകാശന ചടങ്ങും മാറ്റി. 
      പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ, സമകാലിക – സാമൂഹ്യ തലങ്ങളിൽ നിന്നുള്ള പല വിഷയങ്ങളിലുമുള്ള വിശദമായ ചോദ്യം ചെയ്യപ്പെടലുകളാണ് പുസ്തകത്തിന്റെ പ്രമേയം. വെള്ളമുണ്ട  പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ സാദിർ മാനന്തവാടി തലപ്പുഴ സ്വദേശിയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *