September 6, 2026

മലയാളി സൈനികൻ ഡൽഹിയിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

0
IMG-20180603-WA0086
By ന്യൂസ് വയനാട് ബ്യൂറോ
മലയാളി സൈനികൻ ഡൽഹിയിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
മാനന്തവാടി: മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് മലയാളി സൈനികന്‍ ഡൽഹിയിൽ മരിച്ചു.. തലപ്പുഴ നാല്‍പ്പത്തിനാലാം മൈല്‍ സ്വദേശി  കോട്ടായി പി.കെ നിധീഷാ(29)ണ് മരിച്ചത്. ഡല്‍ഹി ആര്‍മി ക്യാമ്പിലായിരുന്ന നിധീഷ് മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ്  മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പ് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് സൈനിക ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ നിന്നും ബിരുദ പഠനത്തിന് ശേഷം 2009 ലാണ് സൈന്യത്തിൽ ചേർന്നത്.. പവിത്രന്‍-രേണുക ദമ്പതികളുടെ മകനാണ്. നിജില ഏക സഹോദരിയാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *