June 13, 2026

മറ്റ് രാജ്യങ്ങളുടെ ദേശീയ പതാക ദുരുപയോഗം തടയണം:ബിഎംഎസ്

0
By ന്യൂസ് വയനാട് ബ്യൂറോ

  

കല്‍പ്പറ്റ:ഫുട്ബോൾ വേൾഡ് കപ്പ് മത്സരത്തിന്റെ പേരിൽ ജില്ലയിൽ വ്യാപകമായി മറ്റ് രാജ്യങ്ങളുടെ ദേശീയ പതാകകൾ കൊടിമരമുണ്ടാക്കിഉയർത്തികെട്ടിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ബി.എം.എസ്സ് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളുടെ ദേശീയ പതാക ദുരുപയോഗം പൊറുക്കാനാവാത്ത കുറ്റമാണ്.ഫുഡ്ബോൾ വേൾഡ് കപ്പിന്റെ പേരിൽ ഇപ്പോൾ ബ്രസീലിന്റെയും, അർജന്റീനയുടെയും പതാക ഉയർത്തുന്നതിന്റെ പേര് പറഞ്ഞ് നാളെ ക്രിക്കറ്റ് വേൾഡ് കപ്പിന്റെ മറവിൽ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പതാകയും കൊടിമരത്തിൽ ഉയർത്തുന്ന സ്ഥിതി വന്നു ചേരും.ഇത് ഭാവിയിൽ ആഭ്യന്തര സംഘർഷത്തിലേക്കും കലാപത്തിലേക്കും വഴിവെക്കും. ഈ വിഷയത്തിൽജില്ലാ ഭരണകൂടം അടിയന്തരമായി ഇടപ്പെടണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.
 ജില്ലാ പ്രസിഡണ്ട് ഹരിദാസൻ.കെ.തയ്യിൽ, ജില്ലാ സെക്രട്ടറി പി.കെ.മുരളീധരൻ, വവിത എസ് നായർ, പി.ആർ.സുരേഷ്, പി.കെ.അച്യുതൻ, കെ.ടി.സുകുമാരൻ, സന്തോഷ് .ജി.,കെ.എൻ.മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *