October 29, 2026

റംസാനിലെ പുണ്യവുമായി വെണ്ണിയോട് ശിഹാബ് തങ്ങള്‍ റിലീഫ് കമ്മറ്റി.

0
01
By ന്യൂസ് വയനാട് ബ്യൂറോ
വെണ്ണിയോട്:  വിശുദ്ധ റമസാനിന്റെ സന്ദേശം ഉള്‍ക്കൊണ്ട് സഹജീവി സ്്‌നേഹത്തിന്റെ പുതുമാതൃക തീര്‍ക്കുകയാണ് വെണ്ണിയോട് ടൗണ്‍ മുസ്്‌ലിം ലീഗ് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് കമ്മറ്റി. വര്‍ഷകാലത്തില്‍ ജോലിയില്ലാതെ പട്ടിണി ഭീതിയില്‍ കഴിയുന്ന കോട്ടത്തറ പഞ്ചായത്തിലെ മുഴുവന്‍ പുലയകുടുംബങ്ങളും ഉള്‍പ്പെടെ 120 ദലിത് കുടുംബങ്ങള്‍ക്ക് സൗഹൃദ കിറ്റ് വിതരണവും ദലിത് കുടുംബ സംഗമവും സംഘടിപ്പിച്ചു.  വെണ്ണിയോട് വലിയകുന്ന് കമ്യൂണിറ്റി ഹാളില്‍ നടത്തിയ പരിപാടി മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്‌യാഖാന്‍ തലക്കല്‍ ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ വെണ്ണിയോട് അദ്ധ്യക്ഷത വഹിച്ചു ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബാലന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ബി നസിമ, വാര്‍ഡ് മെമ്പര്‍ വി.അബ്ദുള്‍ നാസര്‍, പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ നാസര്‍, കല്‍പ്പറ്റ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.കെ.മുഹമ്മദലി, പി.സുരേഷ്, സി.എച്ച് റഫീഖ്, മോയിന്‍ മുണ്ടോളി, പിസി മൊയ്തു, വികെ മൂസ്സ, വി.സി അബുബക്കര്‍, എം ഉമ്മര്‍, ജെ. അനസ്, എം സിറാജ് പ്രസംഗിച്ചു. സെല്ലിന്റെ കീഴില്‍ കോട്ടത്തറ പി.എച്ച്.സി വഴി അറുപത് കിടപ്പു രോഗികള്‍ക്ക് പുതപ്പ്, ഭക്ഷണ കിറ്റ് വിതരണവും 15 വൃദ്ധര്‍ക്ക് പെരുന്നാള്‍ പുടവ, 200 കുടുംബങ്ങള്‍ക്ക് റമസാന്‍ കിറ്റ്, ഉദ്‌ബോധന ക്ലാസ്, ചികിത്സാ സഹായം തുടങ്ങിയവയും നടത്തിയിട്ടുണ്ട്. പഞ്ചായത്തിലെ നിത്യരോഗികളായ 5 കുടുംബങ്ങളെ ദത്തെടുത്തു ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ കിറ്റ് മാസം തോറും അവരുടെ വീടുകളില്‍ എത്തിക്കാനും സെല്‍ നേതൃത്വം നല്‍കുന്നുണ്ട്. 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *