August 12, 2026

സ്നേഹ സ്പർശവുമായി യൂത്ത് കോൺഗ്രസ്: സ്കൂൾക്കിറ്റ് വിതരണം നടത്തി

0
FB_IMG_1528122127539
By ന്യൂസ് വയനാട് ബ്യൂറോ
സ്നേഹ സ്പർശവുമായി യൂത്ത് കോൺഗ്രസ്
 മാനന്തവാടി ∙ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പാവപ്പെട്ട
വിദ്യാർഥികൾക്കുള്ള സ്കൂൾക്കിറ്റ് വിതരണം  നടത്തി. ‘സ്നേഹസ്പർശം’ എന്ന
പേരിൽ നടത്തിയ പരിപാടി മുൻ മന്ത്രി   പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ്  അസീസ് വാളാട് അധ്യക്ഷത വഹിച്ചു. എക്കണ്ടി
മൊയ്തൂട്ടി, പി.ടി.  മുത്തലിബ്, സുനിൽ ആലിക്കൽ, ഫൈസൽ ആലമ്പാടി,ഷംസീർ
അരണപ്പാറ, എൽബിൻ മാത്യു, സിജോ കമ്മന, സണ്ണി ചാലിൽ, ജോസ് പാറക്കൽ, റഷീദ്
ത്യശിലേരി, എ.എം.നിശാന്ത്, അശോകൻ കൊയിലേരി, അൻഷാദ് മാട്ടുമ്മൽ, ദിലീപ്,
സിറാജ് കമ്പ, ജിൽസൻ മാത്യു, അനുരാജ്, ബൈജു, അഷ്ക്കറലി എന്നിവർ
പ്രസംഗിച്ചു. നൂറോളം വിദ്യാർഥികൾക്ക് 1200 രൂപയുടെ സാധനങ്ങൾ വീതം വിതരണം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *