September 2, 2026

ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചറിയാൻ വയനാട് കോഫി ടേബിള്‍ ബുക്ക്

0
DSC_8535
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജില്ലയുടെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ചരിത്രം, സംസ്‌കാരം, സുഗന്ധ വ്യഞ്ജനങ്ങള്‍, പൗരാണിക ആരാധാനാലയങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളെ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ കോഫി ടേബിള്‍ ബുക്കിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍വഹിച്ചു.  അഞ്ച് വിഭാഗമായി തിരിച്ചാണ് ബുക്ക് തയ്യാറാക്കിയിരിക്കുന്നത്.  റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ് വില്ലകള്‍, ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ വരുന്ന സഞ്ചാരികള്‍ക്ക് ജില്ലയെക്കുറിച്ചുള്ള ഒരു സമഗ്ര റഫറന്‍സ് ഗ്രന്ഥമായി ഇത് ഉപയോഗിക്കാം.  ബുക്കിന്റെ ഡിജിറ്റല്‍ പതിപ്പ് ഡിടിപിസിയുടെ www.wayanadtourism.org വെബ് സൈറ്റില്‍ ലഭിക്കും. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *