April 30, 2024

ഹരിത ഓഫീസ്: ജീവനക്കാരും സന്ദര്‍ശകരും പാലിക്കേണ്ട കാര്യങ്ങൾ

0
Dsc 8483
പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മ്മിച്ച എല്ലാത്തരം ഡിസ്‌പോസബില്‍ വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കണം.  മാലിന്യം ഉണ്ടാക്കുന്നതിന്റെ അളവ് കുറച്ചും ജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ചും, സംസ്‌കരിക്കാന്‍ കഴിയാത്തവ ശേഖരണ കേന്ദ്രത്തിന് കൈമാറിയും  പൊതു സ്ഥലങ്ങളേയും ജലാശയങ്ങളേയും വൃത്തിയായി സൂക്ഷിച്ച് ഹരിത നിയമം പാലിക്കാം.  പരിസ്ഥിതിക്കിണങ്ങിയവയായ സ്റ്റീല്‍/ചില്ല് പ്ലേറ്റുകള്‍, കപ്പുകള്‍, തുണി സഞ്ചി, മഷി പേന എന്നിവ ശീലമാക്കണം.  ഡിസ്‌പോസബിള്‍ കപ്പുകള്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍, കിറ്റുകള്‍ ഫ്‌ളക്‌സ് ബാനറുകള്‍, പ്ലാസ്റ്റിക് ബോക്കെകള്‍, പ്ലാസ്റ്റിക് പേനകള്‍ എന്നിവ ഒഴിവാക്കണം.  ടിഷ്യൂപേപ്പര്‍, പേപ്പര്‍ മേശ വിരിപ്പ് എന്നിവ ഒഴിവാക്കി തുണി തൂവാല, തുണികൊണ്ടുള്ള വിരികള്‍ ഉപയോഗിക്കണം.  മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നതും വലിച്ചെറിയുന്നതും കത്തിക്കുന്നതും, പ്ലാസ്റ്റിക് കവറുകളില്‍ ആഹാരം പാഴ്‌സല്‍ വാങ്ങുന്നതും ഹരിത ചട്ടത്തിന് എതിരാണ്.  പുന:ചംക്രമണം ചെയ്യാന്‍ കഴിയാത്ത ഏതൊരു വസ്തുവിന്റെയും ഉപയോഗം കഴിയുന്നതും ഒഴിവാക്കുന്നത് ഹരിത ഓഫീസ് പാലിക്കുന്നതിനുള്ള നിബന്ധനകളില്‍പ്പെടുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *