May 22, 2026

പരിസ്ഥിതി വാരാഘോഷം തുടങ്ങി

0
IMG_20180606_095421
By ന്യൂസ് വയനാട് ബ്യൂറോ
തണൽ മരങ്ങൾ ആണ് സുരക്ഷ കവചമെന്നും പ്രകൃതിയുടെ ഈ കവചം  നമ്മെ ഏകാഗ്രമായ വികസനത്തിലേക്ക് നയിക്കുന്നുവെന്നും മാനന്തവാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ബിജു പറഞ്ഞു.
മാനന്തവാടി നഗരസഭ പരിയാരംകുന്ന് ഡിവിഷനിൽ പരിസ്ഥിതി വാരഘോഷം മരതൈ നട്ടു ഉദ്ഘാടനം ചെയ്ത്  സംസരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ ഡിവിഷൻ കൗൺസിലർ പി.വി.ജോർജ് അദ്ധ്യക്ഷത വഹിച്ചു.റിട്ട. പ്രിൻസിപ്പാൾ എം.സി.വിൻസന്റ് പരിസ്ഥിതിദിന സന്ദേശം നൽകി.  അബ്രഹം വി.സി, യദുകൃഷ്ണ, സഫിയ കുഞ്ഞുമുഹമ്മദ്, ഷീജ രമേശൻ, ജമലുദ്ദീൻ കുട്ടി എന്നിവർ സംസരിച്ചു. പരിസ്ഥിതി വാരഘോഷത്തിന്റെ ഭാഗമായി തൈ നടൽ, ക്വിസ്, സെമിനാർ, വൃക്ഷതൈ വിതരണം, പ്ലസ്റ്റിക് ശേഖരണം തുടങ്ങിയ വിവിധ പരിപാടികൾ ഡിവിഷനിൽ സംഘടിപ്പിക്കും. ജൂൺ 12 ന് വാരഘോഷം സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *