May 22, 2026

പേര്യ വട്ടോളി മരപ്പാലം അപകടാവസ്ഥയിൽ: നാട്ടുകാർക്ക് യാത്രാ ദുരിതം

0
FB_IMG_1528362518976
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ പേര്യ വട്ടോളി മരപ്പാലം ഏത് നിമിഷവും തകർന്ന് വീഴാവുന്ന നിലയിൽ.പാലം നിർമ്മിക്കാനുപയോഗിച്ച പലകകളും,മരതടികളും ചിതലരിച്ചും ജീർണ്ണിച്ചും ഒടിഞ്ഞു തൂങ്ങി.ഈ മരപ്പാലം അപകടാവസ്ഥയിലായതോടെ പ്രദേശവാസികൾ ദുരിതത്തിലായിരിക്കുകയാണ്.
     ഒന്നര വർഷം മുമ്പാണ് ഇവിടെ ഗ്രാമപ്പഞ്ചായത്ത് മരപ്പാലം പുതുക്കി പണിതത്.ഈ വർഷം മഴക്കാലത്തിന് മുമ്പ് മരപ്പാലം നന്നാക്കണമെന്ന് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. കുനിയിമ്മൽ, കാരങ്കോട്ട്, എടലക്കുനി, കേലമ്മൽ, കുറ്റിവയൽ തുടങ്ങിയ പ്രദേശങ്ങളിലെ  ജനങ്ങൾ
ഈ പാലത്തിനെയാണ് ആശ്രയിച്ചുവരുന്നത്.
      കുനിയിമ്മൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക്  പേര്യ ടൗണിലെത്തുവാനും,വട്ടോളിയിലെ ജനങ്ങൾക്ക് വാളാട് ഹയർസെക്കൻഡറി  സ്കൂൾ  
ഭാഗത്തേക്ക് പോകുന്നതും ഈ പാലം കടന്നാണ്.പാലം തകർച്ച നേരിട്ടതോടെ  ആറ് കിലോമീറ്ററിലധികം ചുറ്റികറങ്ങിയാണ് ഇവർക്ക് പോകേണ്ടി വരുന്നത്.ഇത് മൂലം വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ ദുരിതം നേരിടുന്നത്.
      ഗുണ നിലവാരമില്ലാത്ത മരങ്ങൾ ഉപയോഗിച്ചത് മൂലമാണ് ഈ മരപ്പാലം ഇത്ര പെട്ടെന്ന് തകർന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.ഉടൻ മരപ്പാലം പുതുക്കി പണിത് യാത്രാ ദുരിതം പരിഹരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *