May 5, 2024

ബത്തേരി നഗരസഭയുടെ എബ്ലം വെച്ച് മാനന്തവാടി നഗരസഭയിൽ കെട്ടിട നമ്പർ ഇടുന്നുവെന്ന് യു.ഡി.എഫ്.

0
Img 20180607 Wa0191
 മാനന്തവാടി നഗരസഭയുടെ 36 ഡിവിഷനുകളിൽ പുതിയ കെട്ടിട നമ്പർ പതിക്കുന്നത് ബത്തേരി നഗരസഭയുടെ എബ്ലം പതിച്ച കാർഡ് ഉപയോഗിച്ചെന്ന് യുഡിഎഫ് കൗൺസിലർമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടുമാസമായി നഗരസഭയിലെ ജീവനക്കാരും കരാർ ജീവനക്കാരും നഗരസഭയിലെ വീടുകളിൽ തെറ്റയായ നമ്പർ പ്ലേറ്റ് പതിക്കുന്നത്. 
        ഭരണസമതിയുടെയും ജീവനക്കാരുടെയും വീഴ്ച്ചകൊണ്ട് നഗരസഭയ്ക്ക് ലക്ഷങ്ങൾ നഷ്ടമായിരിക്കുയാണ്. 15000 നമ്പർ പ്ലേറ്റിന്റെ ആവശ്യമേ നഗരസഭയിലുള്ളത്. എന്നാൽ അമ്പതിനായിരം നമ്പർ പ്ലേറ്റിനാണ് ഓഡർ നൽകിയിരിക്കുന്നത്. കെട്ടിട നമ്പറുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും പഴയ നമ്പറുകൾ ഒഴിവാക്കി യു.എ നമ്പറുകൾ കൊടുക്കുകയാണ് നഗരസഭ ചെയ്യുന്നത്. 
      യു.എനമ്പർ നൽകുന്നത്  തെരുവുകളിലും പുറമ്പോക്കിലും താമസിക്കുന്നവർക്കാണ്. ചെറിയ അറ്റകുറ്റപണികൾ ചെയ്ത വീടിന് പോലും നമ്പർ ലഭിക്കണമെങ്കിൽ  പുതിയ പ്ലാൻ വരച്ച് നഗരസഭയിൽ കൊടുത്ത് നമ്പർ മേടിക്കണം. ഇതിന് വലിയ തുകയാണ് ചിലവ് വരുന്നത്. ഇതു കൊണ്ട് യു.എ.നമ്പർ ഒഴിവാക്കി നിലവിലെ നമ്പർ നൽകണമെന്ന് യുഡിഎഫ് കൗൺസിലർമാർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
      നഗരസഭയക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിയ ഭരണസമതിയും ജീവനക്കാരും ഉത്തരവാദിത്വം എറ്റെടുക്കണമെന്നും നഗരസഭയക്ക് നഷ്ടമായ തുക ഇവരിൽ നിന്നും ഈ sക്കാണമെന്നും ക്രമക്കേടുകൾ നടത്തുന്നതിന് കൂട്ട് നിന്ന് നഗരസഭ ചെയർമാൻ ഇൻ ചാർജ് പ്രതിഭശശി രജിവെയ്ക്കണമെന്നും യുഡിഎഫ് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും പറഞ്ഞു. 
     പ്രതിപക്ഷനേതാവ് ജേക്കബ് സെബാസ്റ്റ്യൻ, സ്റ്റർവിൻസ്റ്റാനി, വി.ഡി.അരുൺകുമാർ, അഡ്വ.റഷീദ് പടയൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *