April 19, 2024

വിംസിൽ നേഴ്സുമാരുടെ സമരം ശക്തമാവുന്നു: 12 മുതൽ പണിമുടക്ക്.

0
Img 20180610 Wa0095
കൽപ്പറ്റ::നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കത്തതിൽ  പ്രതിഷേധിച്ച് വയനാട് മേപ്പാടി ഡി.എം.വിംസ് & ആസ്റ്റര്‍ വയനാട് സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ശക്തി പ്രാപിക്കുന്നു.യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.  തിങ്കളാഴ്ച്ച മാനേജ്‌മെന്റ് പ്രതിനിധികള്‍ സംഘടനാ നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ചൊവ്വാഴ്ച  മുതല്‍ അനിശ്ചിതകാലത്തേക്ക് അശുപത്രിയിലെ മുഴുവന്‍ നഴ്‌സിംഗ് ജീവനക്കാരും പൂര്‍ണ്ണമായും പണിമുടക്കി ആശുപത്രി ഉപരോധിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു.

യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​എം വിം​സ് ആ​ൻ​ഡ് ആ​സ്റ്റ​ർ വ​യ​നാ​ട് സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ ഹ്യൂ​മ​ൺ റി​സോ​ഴ്സ് മാ​നേ​ജ​രു​ടെ കാ​ര്യാ​ല​യം ഉ​പ​രോ​ധി​ച്ചാണ് സമരം തുടങ്ങിയത്. 

ഏ​പ്രി​ൽ 23 ലെ ​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന പ്ര​കാ​രം വേ​ത​നം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ന​ഴ്സു​മാ​രു​ടെ സ​മ​രം. ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കാ​ത്ത വി​ധ​ത്തിലാണ്  ന​ഴ്സു​മാ​ർ ഉ​പ​രോ​ധം നടത്തിയത്. തുടർന്ന്. 

സ​മ​രം ഒ​ത്തു​തീ​ർ​ക്കു​ന്ന​തി​നു ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ യു.എൻ.എ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​കെ. ജാ​നേ​ഷ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ലോ​വി​ൻ, സെ​ക്ര​ട്ട​റി നി​ഖി​ൽ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച വി​ജ​യി​ച്ചി​ല്ല. സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ പ്രൈ​വ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി​യു​ടെ തീ​ർ​പ്പു​ണ്ടാ​യ​ ശേ​ഷം വേ​ത​ന​ വർദ്ധനവിൽ  തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ വി​ജ്ഞാ​പ​ന​മി​റ​ങ്ങി ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും വേ​ത​നം പു​തു​ക്കാ​ത്ത​തി​നു ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്നു ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ വാ​ദി​ക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *