April 20, 2024

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എക്‌സലെന്‍സ് അവാര്‍ഡ് മില്‍മക്ക്

0
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എക്‌സലെന്‍സ് അവാര്‍ഡ് മില്‍മക്ക്
കല്‍പ്പറ്റ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ  2018 വര്‍ഷത്തിലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള എക്‌സലെന്‍സ് അവാര്‍ഡ് ഈ തവണയും മില്‍മ വയനാട് ഡെയറിക്ക് ലഭിച്ചു. 2009 ല്‍ പ്രവര്‍ത്തനമാരംഭിച്ച വയനാട് ഡെയറി ഇത് ഏട്ടാം തവണയാണ് ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന ജില്ലകളില്‍ ഒന്നായ വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന മില്‍മ വയനാട് ഡെയറി ദിവസേന ഒന്നേമുക്കാല്‍ ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ കര്‍ഷകരില്‍ നിന്നും സംഭരിക്കുകയും സംസ്‌കരിക്കുകയും  ചെയ്യുന്നുണ്ട്. ദിവസേന ഇത്രയുമധികം പാല്‍ സംസ്‌കരിക്കുമ്പോള്‍ വൃത്തി, പരിസരശുചിത്വം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജൈവകൃഷി മുതലായ പ്രവര്‍ത്തികള്‍ തനതായ രീതിയില്‍ നിലനിര്‍ത്തുന്നതിലും, മലിനീകരണ നിയന്ത്രണ സംവിധാനം നടപ്പില്‍ വരുത്തുന്നതിലും, നിലനിര്‍ത്തുന്നതിലും കാഴ്ചവെച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളും മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് മില്‍മ വയനാട് ഡെയറിയെ ഈ അവാര്‍ഡിനര്‍ഹരാക്കിയത്. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും വയനാട് ഡെയറി മാനേജര്‍ എസ്. രാധാകൃഷ്ണന്‍ അവാര്‍ഡും, ക്യാഷ് ചെക്കും പ്രശസ്തി പത്രവും ഏറ്റു വാങ്ങി. കെ. മുരളീധരന്‍ എം. എല്‍. എ, ഹരിത കേരള മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ടി. എന്‍. സീമ, തിരുവനന്തപുരം മേയര്‍ അഡ്വ. വി. കെ. പ്രശാന്ത്, കേരളാ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവന്‍ എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *