May 22, 2026

വിൽപ്പന നികുതി ഉദ്യോഗസ്ഥരായി ചമഞ്ഞ് പരിശോധന നടത്തിയ കേസിൽ ലാന്റ് ട്രൈബ്യൂണൽ തഹസിൽദാർ പി.ജെ. സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തു.

0
IMG-20180611-WA0015_1528729088848
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :∙ വിൽപ്പന നികുതി ഉദ്യോഗസ്ഥരായി ചമഞ്ഞ് വാഹന പരിശോധന നടത്തിയ
കേസിൽ പ്രതിയായ  മാനന്തവാടി ലാന്റ് ട്രൈബ്യൂണൽ തഹസിൽദാർ പി.ജെ.
സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.    കേസിൽ
പ്രതിയായതിനെ തുടർന്ന് സസ്പെൻഷനിലായ  പി.ജെ. സെബാസ്റ്റ്യൻ  മുൻകൂർ ജാമ്യം
തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

  
       ഹൈക്കോടതി നിർദേശ പ്രകാരമാണ്
അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരായത്.  കേസിൽ പ്രതിയായ ഉടൻ മുൻകൂർ ജാമ്യം
തേടി  ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതിയിൽ
സമർപ്പിക്കാനായിരുന്നു ഹൈക്കോടതി നിർദേശം. ഇതേ തുടർന്ന് ജില്ലാ സെഷൻസ്
കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യം ലഭിച്ചില്ല. പിന്നീട്  വീണ്ടും
ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

      കഴിഞ്ഞ ഫെബ്രുവരി 16നാണ് പയ്യമ്പളളിയിൽ വെച്ച് തഹസിൽദാർ അടങ്ങുന്ന സംഘം
കാപ്പിക്കുരു കയറ്റിവന്ന ലോറി പരിശോധിച്ചത്.  വിൽപ്പന നികുതി ഒാഫിസിലെ
താൽക്കാലിക ഡ്രൈവറായിരുന്ന സുനിൽകുമാറിനെ ഇൗ കേസിൽ നേരത്തെ അറസ്റ്റ്
ചെയ്തിരുന്നു. നിരവധി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന്  മാനന്തവാടി ലാന്റ്
ട്രൈബ്യൂണൽ ഒാഫീസിലെ മുഴുവൻ ജീവനക്കാരെയും കലക്ടർ അടുത്തിടെ സ്ഥലം
മാറ്റിയിരുന്നു.  ഇവിടെ ജോലിചെയ്തിരുന്ന ഒരു ക്ളാർക്കുകൂടി കേസിൽ
പ്രതിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *