May 5, 2024

ജൈവ വൈവിധ്യ സംരക്ഷണം – തുടർച്ചയായ അംഗീകാര നിറവിൽ മീനങ്ങാടി

0
Dsc0769
ദേശീയ ജൈവ വൈവിധ്യ ബോര്‍ഡിന്റെ പ്രത്യേക ജൂറി അവാര്‍ഡും,  സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ മികച്ച് ജൈവ വൈവിധ്യ പരിപാലന സമിതിക്കുള്ള സംസ്ഥാന പുരസ്‌കാരവും മീനങ്ങാടി ഗ്രാമപഞ്ചായത്തിന്.  രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രൽ പഞ്ചായത്താകാനുള്ള ലക്ഷ്യത്തോടെ 'മണ്ണറിഞ്ഞ് മനം നിറഞ്ഞ് പ്രകൃതിയോടൊപ്പം' എന്ന സന്ദേശവുമായി മാതൃകാപരമായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്.  
     കാര്‍ബണ്‍ ആഗീരണത്തോത് വര്‍ദ്ധിപ്പിക്കാന്‍ വൃക്ഷത്തൈകള്‍ നട്ട് പരിപാലിച്ച്, ഹരിത ഗ്രഹ പ്രഭാവം കുറച്ച്, കാര്‍ബണ്‍ തുലിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ  ജനകീയ കൂട്ടായ്മയോടെ നടപ്പിലാക്കിവരികയാണ്.
മാനികാവ് അമ്പലത്തിന്റെ ഉടമസ്ഥതയിലുള്ള 38 ഏക്കര്‍ തരിശുഭൂമി ഇപ്പോള്‍ വൃക്ഷ നിബിഡമാണ്.  തേന്‍മാവ്, അത്തി, അരയാൽ , കാഞ്ഞിരം, പേരാൽ , നെല്ലി, , ഞാവൽ  തുടങ്ങി 114 ഇനം വൃക്ഷങ്ങളും, അപൂര്‍വ്വ ജനുസ്സിൽപ്പെട്ട സസ്യങ്ങളെ ഉള്‍പ്പെടുത്തിയ നക്ഷത്രവനവും ഈ പ്രദേശത്തെ ഹരിതാഭമാക്കുന്നു.   
     
      മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴയോരങ്ങളിൽ  മുള നട്ടുപിടിപ്പിച്ചും, മണ്ണൊലിപ്പ് തടയുന്നതിന് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് 16000 മീറ്റര്‍ പാര്‍ശ്വഭിത്തി ജൈവസമ്പന്നമാക്കിയും, 540 ലധികം കുളങ്ങള്‍ നിര്‍മ്മിച്ചും, മത്സ്യക്ലബ്ബ് രൂപീകരിച്ച് ഈ കുളങ്ങളിð മത്സ്യകൃഷി പ്രോത്സാഹിപ്പിച്ചും, നീര്‍ത്തടാധിഷ്ഠിത പദ്ധതികളിലൂടെ ജലാശയങ്ങള്‍ സംരക്ഷിച്ചും, കാവുകളുടേയും കേണികളുടേയും സംരക്ഷണം ഉറപ്പുവരുത്തിയും, പ്രകൃതിസൗഹൃദ വികസനത്തിലേക്ക് മുന്നേറുകയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത്.
അതോടൊപ്പം മാലിന്യ പരിപാലനത്തിനും, ജൈവകൃഷിക്കും മുന്തിയ പരിഗണനയാണ് നðകുന്നത്.  തുമ്പൂര്‍മുഴി മോഡൽ  ജൈവമാലിന്യ സംസ്‌കരണ പ്ലാന്റിൽ  മാലിന്യം സംസ്‌കരിച്ച് ജൈവ കമ്പോസ്റ്റ് തയ്യാറാക്കി വരുന്നു.  ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി വീടുകളിð മണ്‍പാത്ര കമ്പോസ്റ്റ്, നടേപ്പ് കമ്പോസ്റ്റ് എന്നിവ സ്ഥാപിച്ചു വരുന്നു.
കുടുംബശ്രീയുടെ നേതൃത്വത്തിൽ  68 ഏക്കര്‍ കൃഷി ഭൂമിയിð ജൈവപച്ചക്കറി കൃഷി ചെയ്യുന്നു.  പച്ചക്കറി ശേഖരിച്ച് വിപണനം നടത്താന്‍ 'നാട്ടുപച്ച' എന്ന പേരിൽ  സംഭരണ വിതരണ കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. .
പഞ്ചായത്ത് ഓഫീസിനോടുചേര്‍ന്നു നടപ്പാക്കിയ അട്ടക്കൊല്ലിയിൽ  ജൈവ പാര്‍ക്ക് ജൈവസംരക്ഷണ രംഗത്ത് രാജ്യത്തിനാകെ മാതൃകയാവുകയാണ്.  ഇവിടം ഇപ്പോള്‍ വിവിധതരം പക്ഷികളുടേയും, പൂമ്പാറ്റകളുടേയും, കുളക്കോഴി, നീര്‍ക്കാക്ക, തവള തുടങ്ങിയ ജീവജാലങ്ങളുടേയും ആവാസകേന്ദ്രമായി മാറിക്കഴിഞ്ഞു.  കുളത്തിനുചുറ്റും നടപ്പാതയും, പൂന്തോട്ടവും നിര്‍മ്മിച്ച് മനോഹരമാക്കി.  അതോടൊപ്പം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള 47 കാവുകള്‍ ഹരിതാഭമാക്കി സംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കി വരുന്നു.
ജൈവ വൈവിധ്യ പരിപാലന സമിതിയുടെ മേð നോട്ടത്തിൽ  2012 ൽ  തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ കാലികമായി പുതുക്കുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ജൈവവൈവിധ്യ പരിപാലന സമിതിയുടെ മേðനോട്ടത്തിð നടന്നുവരുന്നു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മിഷന്‍ പ്രവര്‍ത്തനങ്ങള്‍, സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പോലുള്ള സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍, ജൈവ വൈവിധ്യ പരിപാലന സമിതി എന്നിവരുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിð പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ശുദ്ധമായ വായു, ശുദ്ധമായ വെള്ളം, ശുദ്ധമായ മണ്ണ് ഇവ സംരക്ഷിച്ച്, പ്രകൃതിയുടെ ആവാസ വ്യവസ്ഥ  നിലനിര്‍ത്താനുള്ള മാതൃകാപരമായ  കര്‍മ്മപഥത്തിലാണ് മീനങ്ങാടി.
പത്രസമ്മേളനത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബീനവിജയന്‍, വൈസ്പ്രസിഡന്റ് .  സി അസൈനാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി സുരേഷ്, ബി.എം.സി കണ്‍വീനര്‍ ഒ.വി.പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *