May 21, 2026

ഫിഫ ലോകകപ്പ് ഫുട്ബോൾ റോഡ് ഷോ നാളെ കൽപറ്റയിൽ

0
IMG_20180611_123258
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: റഷ്യയിൽ വെച്ച് ജൂൺ പതിനാല് മുതൽ ജൂലൈ 15 വരെ നടക്കുന്ന ഫിഫ ലോക കപ്പ് ഫുട്ബോൾ മത്സരങ്ങളെ വരവേറ്റ് ജില്ലയിലെ ഫുട്ബോൾ പ്രേമികളും കായിക താരങ്ങളും ചേർന്ന് നാളെ കൽപ്പറ്റയിൽ റോഡ് ഷോ നടത്തും. ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും യുവജനക്ഷേമ ബോർഡിന്റെയും സ്പോർട്സ് ആൻറ് കൾച്ചറൽ പ്രൊമോഷൻ വയനാട് എഫ്.സി. ഫുട്ബോൾ ക്ലബ്ബിന്റെയും ഫുട്ബോൾ ഫാൻസ് ക്ലബ്ബുകളുടെയും  സംയുക്താഭിമുഖ്യത്തിലാണ് ലോകകപ്പ് ഫുട്ബോൾ റോഡ് ഷോ നടത്തുന്നത്. 

   റഷ്യയിലെ 12 വേദികളിലായി അഞ്ച് വൻകരകളെ പ്രതിനിധീകരിച്ച് 32 ടീമുകൾ പങ്കെടുക്കുന്ന ലോക കപ്പ് ഫുട്ബോളിനെ വരവേൽക്കാൻ വയനാട് ഒരുങ്ങി കഴിഞ്ഞു. കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിൽ നിന്നും ഉച്ച കഴിഞ് 2.30 ന് ആരംഭിക്കുന്ന റോഡ് ഷോ 4.30-ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. 
      
         ഫുട്ബോൾ ക്ലബ്ബുകൾ, സ്പോർട്സ് ഹോസ്റ്റൽ കായിക താരങ്ങൾ, ഫുട്ബോൾ ഫാൻസ് ക്ലബ്ബുകൾ, എന്നിവർ അണിനിരക്കും.  2018 ലോകകപ്പിന്റെ ഓർമ്മക്കായി ഫുട്ബോൾ ഫാൻസ് ക്ലബ്ബുകൾക്ക് ഹരിത കേരള മിഷന്റെ സഹകരണത്തോടെ വൃക്ഷ തൈകൾ വിതരണം ചെയ്യുമെന്നും സംഘാടകർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *