May 21, 2026

ജനദ്രോഹ നടപടികൾക്കെതിരെ നാട്ടുകാരും വ്യാപാരികളും എസ്.ബി.ഐ.ലേക്ക് മാർച്ച് നടത്തി.

0
IMG-20180612-WA0067
By ന്യൂസ് വയനാട് ബ്യൂറോ
വ്യപരിവ്യവസായി ഏകോപനസമിതി അമ്പലവയൽയൂണിറ്റിന്റെ അഭിമുഖ്യത്തിൽ  ബഹുജന പങ്കാളിത്തത്തോടെ അമ്പലവയൽ എസ് ബി ഐ ബാങ്കിലേക്ക് മാർച്ചും ധർണയും നടത്തി. യൂണിറ്റ്പ്രസിഡന്റ് ഒ.വി. വർഗീസ്‌ അധ്യക്ഷത വഹിച്ചു .കെ.വി .വി. എസ്  ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവൻ ധർണ്ണ ഉൽഘാടനം ചെയ്തു .യോഗത്തിൽ.കെ ഷമീർ.ബാലസുബ്രഹ്മണ്യൻ.കെ വേണു.അസൈനു.എന്നിവർ വിവിധ പാർട്ടികളെ പ്രധിനിധികരിച്ചും അബ്ദുൽഹക്കീം. ശ്രീജ ശിവദാസ്.റഷീദ് സി .സന്തോഷ്എക്സൽ.എന്നിവർ സംഘടനയെ പ്രധിനിധീകരിച്ചും സംസാരിച്ചു .ബാങ്കിന്റെ  ഉപഭോക്താക്കളോടുള്ള ഇപ്പോഴത്തെ സമീപനത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ സമരത്തിന്റെ  രീതി ഇതായിരിക്കില്ല എന്നും ബാങ്ക് അധികൃതരെ ബാങ്ക് തുറക്കാൻ അനിവാദിക്കില്ല എന്നും ധർണ്ണ ഉൽഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.കെ. വാസുദേവൻ  പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *