October 29, 2026

കൃഷി നശിച്ചവര്‍ക്ക് അടിയന്തര സഹായം നല്‍കണം: കര്‍ഷക കോണ്‍ഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കാലവര്‍ഷത്തില്‍ കൃഷി നശിച്ചവര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപകമായി വാഴ, ഇഞ്ച്, നെല്ല്, കപ്പ, ചേന കൃഷികള്‍ വന്‍തോതില്‍ നശിച്ചു. കോടിക്കണക്കിനു രുപയുടെ നഷ്ടമാണ് കൃഷിക്കാര്‍ നേരിടുന്നത്.
കാര്‍ഷിക ഉത്പന്നങ്ങള്‍ അടിസ്ഥാന വില നിശ്ചയിച്ച് സര്‍ക്കാര്‍ നേരിട്ടു സംഭരിക്കുക, സര്‍ഫാസി-ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രസിഡന്റ് അഡ്വ.ജോഷി സിറിയക് അധ്യക്ഷത വഹിച്ചു. വി.എന്‍. ശശീന്ദ്രന്‍, ടോമി തേക്കുമല, പി.എം. ബെന്നി, ഒ.വി. റോയി, കെ.എം. കുര്യാക്കോസ്, വി.ഡി. ജോസ്, ജോസ് കാരനിരപ്പില്‍, ബാബു പന്നിക്കുഴി, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, എം. പൗലോസ്, ഷാജി കുന്നത്ത്, മനോജ് മുട്ടില്‍, സുലൈമാന്‍ അരപ്പറ്റ, എം.കെ. ബാബു, ജോസഫ് വൈത്തിരി, മാത്യു പടിഞ്ഞാറത്തറ, ആന്റണി ചുഴലിക്കര, ഷാജി എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *