April 30, 2024

ജനാധിപത്യ രീതിയിൽ എത്തുന്ന ഏകാധിപത്യത്തിനെതിരെ ജാഗരൂകരാവുക :ഡോ.വിനോദ് കെ ജോസ്

0
Img 20180614 Wa0101
ജനാധിപത്യ രീതിയിൽ എത്തുന്ന ഏകാധിപത്യത്തി നെതിരെ   ജാഗരൂകരാവണമെന്ന്  ഡോ.വിനോദ് കെ ജോസ്   പറഞ്ഞു.     പഴശ്ശി ഗ്രന്ഥാലയത്തിൽ 100-ാം വാർഷികാചരണ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സായാഹ്ന സംവാദത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.   21-ാം നൂറ്റാണ്ടിൽ താമസിക്കുകയും 5-ാം നൂറ്റാണ്ടിലെ ചിന്തകളിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്ന ജനാധിപത്യ ശക്തികളെ നാം തിരിച്ചറിയേണ്ടതുണ്ട്. നിയന്ത്രിത സ്വപ്നങ്ങൾ മാത്രം ലക്ഷ്യം വെക്കുന്നവരായി മാറുന്ന നമ്മുടെ വിദ്യാർത്ഥി സമൂഹത്തേയും, സ്ഥാപന വൽക്കരിക്കപ്പെടുന്ന മാധ്യമ പ്രവർത്തന രീതികളേയും പുതുതലമുറ തിരിച്ചറിയേണ്ട കാലമായി . സാമൂഹ്യ പരിഷ്കർത്താക്കളും രാഷ്ട്രീയ നേതൃത്വവും മുൻപോട്ടു മാത്രമല്ല പിന്നോട്ടുകൂടി നോക്കി സംസാരിക്കുവാനും പ്രവർത്തിക്കുവാനും പഠിച്ചവരാവണം. വിലക്കു വാങ്ങപ്പെടുന്ന നീതിപീഠങ്ങളും നിശബ്ദരാക്കപ്പെടുന്ന രാഷ്ട്രീയ കൂട്ടുകെട്ടുകളൂം ജനാധിപത്യത്തിന്റെ വെല്ലുവിളികളാണ്.വളച്ചൊടിക്കപ്പെടുന്ന ചരിത്ര പാoങ്ങളും വർണ്ണാധിപത്യവും പൊതുവേദികളിൽ ചർച്ച ചെയ്യപ്പെടേണ്ടവയാണെന്നും  ഇന്ത്യയിലെ പ്രഗത്ഭനായ പത്രപ്രവർത്തകനും ഡൽഹിയിലെ കാരവൻ മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്ററുമായ ഡോ.വിനോദ്.കെ.ജോസ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിന് പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് ഷാജൻ ജോസ്, സെക്രട്ടറി പ്രസാദ് വി.കെ, അനിൽകുമാർ എൻ ,ഷിനോജ് വി. പി., തുടങ്ങിയവർ നേതൃത്വം നൽകി. എം. ജി ബിജു, പി.സുരേഷ് ബാബു, സൂപ്പി പള്ളിയാൽ, ദിപിന്‍ മാനന്തവാടി, ബാബു ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *