April 30, 2024

ലോക രക്തദാന ദിനാചരണം നടത്തി

0
Img 20180614 Wa0026
മാനന്തവാടി ∙ ജില്ലാ ആശുപത്രി ബ്ളഡ് ബാങ്ക്, ജില്ലാ ആശുപത്രി സ്റ്റാഫ്
കൗൺസിൽ ജ്യോതിർഗമയ രക്തദാന പദ്ധതി എന്നിവയുടെ നേതൃത്വത്തിൽ ലോക  രക്തദാന
ദിനാചരണം നടത്തി. ജില്ലാ തല ഉദ്ഘാടനം ഡിഎംഒ ഡോ. രേണുക നിർവഹിച്ചു. ജില്ലാ
ആശുപത്രി സൂപ്രണ്ട് ഡോ. വി. ജിതേഷ് അധ്യക്ഷത വഹിച്ചു. ആർഎംഒ ഡോ. അബ്ദു
റഹ്മാൻ, എൻഎച്ച്എം ജില്ലാ മാനേജർ ഡോ. അഭിലാഷ്, ഡോ. ഡിടിഒ ഡോ. ഷുബിൻ, കെ.
ആതിഷ്, സ്റ്റാഫ് കൗൺസിൽ  സെക്രട്ടറി സി.കെ. മനോജ്, ജ്യോതിർഗമയ
കോ–ഒാർഡിനേറ്റർ കെ.എം. ഷിനോജ്, ബ്ളഡ് ഒാണേഴ്സ് ഫോറം സെക്രട്ടറി നൗഷാദ്,
മലബാർ ഗോൾഡ് ഡയറക്ടർമാരായ വി.എം. അബൂബക്കർ, വി.വി. രാജേഷ്, കെ.ജെ.
ഷക്കീല, എൻ.എൻ. ഒാമന, ഡോ. ശ്രീലേഖ, ഡോ. ഷെറിൻ ടിന്റു,  എന്നിവർ
പ്രസംഗിച്ചു.  ഡോക്ടർമാരും ആരോഗ്യവകുപ്പ് ജീവനക്കാരും അടക്കം നിരവധി
ആളുകൾ രക്തംദാനം ചെയ്തു. ഇൗ വർഷം ഏറ്റവും കൂടുതൽ രക്തം നൽകുന്നവർക്ക്
പ്രത്യേക പാരിതോഷികം നൽകുമെന്ന് മലബാർ ഗോൾഡ് അധികൃതർ വ്യക്തമാക്കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *