May 22, 2026

മോട്ടോർ വാഹന വകുപ്പ് സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണം -ഉമാശങ്കർ

0
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: മോട്ടോർ വാഹന വകുപ്പിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉമാശങ്കർ ആവശ്യപ്പെട്ടു. ഒരു കോടി ഇരുപത് ലക്ഷം വാഹനങ്ങളും 15 ലക്ഷം അന്യസംസ്ഥാന വാഹനങ്ങളും ഒരു കോടിയിൽപ്പരം ലൈസൻസുകളും ഉൾപ്പെടെ വിവിധ സേവനങ്ങൾ നൽകുന്നതിന് നാമമാത്രമായ മിനിസ്റ്റീരിയൽ ജീവനക്കാർ മാത്രമാണ് വകുപ്പിൽ നിലവിലുള്ളത്.നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി, ഉദ്യോഗസ്ഥഭരണ പരിഷ്കാരവകുപ്പ്, അക്കൗണ്ടൻറ് ജനറൽ എന്നിവരുടെ പഠന റിപ്പോർട്ട് കൾ അട്ടിമറിച്ച് സ്വകാര്യവത്കരണ നീക്കവും കരാർ നിയമനവും നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഉമാശങ്കർ പറഞ്ഞു. ആർ. ടി .ഓഫീസിന് മുന്നിൽ എൻ.ജി.ഒ അസോസിയേഷൻ നടത്തിയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് വിസി സത്യൻ, ടി.അജിത്കുമാർ, ലൈജു ചാക്കോ, കെ.ഇ.ഷീജ മോൾ എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *