നാളെ മുതൽ വയനാട് ചുരത്തിൽ ഷട്ടിൽ സർവ്വീസ്: പൂർണ്ണമായും ഗതാഗതം പുന:സ്ഥാപിക്കാൻ മൂന്ന് മാസമെടുക്കും
വയനാട് ചുരത്തിൽ നാളെ മുതൽ കെ.എസ്.ആർ.ടി.സി. ഷട്ടിൽ സർവീസ് നടത്തും. ചുരത്തിലെ ഗതാഗത നിയന്ത്രണം തുടരാനും ചിപ്പിലി തോട് നടന്ന മന്ത്രിതല യോഗത്തിൽ തീരുമാനം.രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ
കൽപ്പറ്റ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ചിപ്പിലിത്തോട് വരെ സർവീസ് നടത്തും.കോഴിക്കോട് നിന്ന് വരുന്ന ബസ്സുകൾ ഒന്നാം വളവിന് താഴെ വരെയും.എത്തും. . യാത്രക്കാർ ഇരുനൂറ് മീറ്റർ നടന്ന് ബസ്സ് മാറി കയറേണ്ടതാണ്… സൂപ്പർ ക്ലാസ് ബസ്സുകൾ കുറ്യാടി ചുരം വഴിയും , പാലക്കാട് തൃശൂർ ബസ്സുകൾ മേപ്പാടി – നാട്ടുകാണി ചുരം വഴിയും താൽക്കാലികമായി സർവ്വീസ് നടത്തും. ചുരം ഒരാഴ്ചക്കുള്ളിൽ താൽക്കാലികാടിസ്ഥാനത്തിൽ പുന:സ്ഥാപിക്കും. പൂർണ്ണമായും ഗതാഗതം ആരംഭിക്കാൻ മൂന്ന് മാസമെടുക്കും.






Leave a Reply