September 6, 2026

ചുരം സംരക്ഷണ ഭിത്തി നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യമുയരുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ചുരത്തിൽ ഒന്നും രണ്ടും വളവുകൾക്കിടയിൽ സംരക്ഷണഭിത്തി തകർന്നത് കാരണം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഈ ഭാഗത്ത് പ്രവർത്തി നടന്ന അതേ അവസരത്തിൽ ഒൻപതാം വളവിനും – തകരപ്പാടിക്കും ഇടയിൽ നടന്ന പ്രവർത്തി കണ്ടാൽ ഇതിൽ നടന്ന അഴിമതി വ്യക്തമാവും. ചുരത്തിലെ പഴയ സംരക്ഷണ ഭിത്തിയുടെ അടിഭാഗം അതേ പോലെ നിലനിർത്തി അതിനു മുകളിലായാണ് പുതിയ സംരക്ഷണഭിത്തി കെട്ടി ഉയർത്തിയത്.
മുകളിലേക്ക് ഉയർന്ന് നിൽക്കുന്ന കോൺഗ്രീറ്റ് ഭിത്തി ചെറുവാഹനം ഇടിച്ചാൽ പോലും തകർന്നു പോകുന്ന രീതിയിലാണ് നിർമ്മാണം. ഇത്തരം പ്രവൃത്തി കാരണം റോഡ് ഏതു സമയത്തും നിലംപൊത്തുന്ന സ്ഥിതിയാണ്. ചുരത്തിൽ അടുത്ത കാലത്ത് നടന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും കർശന പരിശോധനക്ക് വിധേയമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *