September 1, 2026

നിപ്പാ വൈറസ് പ്രതിരോധം: ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ചീരാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ നമ്പ്യാര്‍കുന്ന് ജിഎല്‍പി സ്‌കൂളില്‍ ആദരിക്കും. ജീവന്‍ പണയപ്പെടുത്തിയും നിപ്പാ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരെയെും പ്രതീകാത്മകമായി ആദരിക്കുന്നതിനാണ് പരിപാടിയെന്ന് സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് കണ്‍വീനര്‍ എം. രാധാകൃഷ്ണന്‍, സ്‌കൂള്‍ ജീവനക്കാരന്‍ കെ. ജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദരിക്കുന്ന തീയതി പിഎച്ച്‌സി ജീവനക്കാരുടെ സൗകര്യാര്‍ഥം തീരുമാനിക്കും. നിപ്പാ വൈറസ് പ്രതിരോധത്തില്‍ സര്‍ക്കാരും  ആരോഗ്യപ്രവര്‍ത്തകരും  ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നു എസ്ആര്‍ജി കണ്‍വീനര്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്നതിനോടനുബന്ധിച്ച് വിദ്യാലയത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്കരണവും നടത്തും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *