May 4, 2024

ബദല്‍ റോഡുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം: യൂത്ത്‌ലീഗ്

0
കല്‍പ്പറ്റ: കാലവര്‍ഷമായാല്‍ ചുരങ്ങളാല്‍ ചുറ്റപ്പെട്ട വയനാട് ജില്ല ശക്തമായ പേമാരിയില്‍ സ്ഥിരമായി ഗതാഗതം മുടങ്ങുകയും, വയനാട് ഒറ്റപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതിന് ശാശ്വത പരിഹാരം കാണാന്‍ ചുരത്തിന് ബദലായി പ്രഖ്യാപിച്ചിട്ടുള്ള ബദല്‍ റോഡുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് യുത്ത്‌ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വര്‍ഷം മഴ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വയനാട് ഒറ്റപ്പെട്ട അവസ്ഥയാണ്. താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. കുറ്റ്യാടി-നെടുമ്പൊയില്‍ അടക്കമുള്ള ചുരങ്ങളുടെ സ്ഥിതിയും വളരെ മോശമാണ്. ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് പെരുന്നാളിന് പോലും നാട്ടിലെത്താന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ചുരത്തിന് ബദലായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ബദല്‍ റോഡുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം. ഇതില്‍ പൂഴിത്തോട്, ചിപ്പിലിതോട് ബദല്‍ പാതകള്‍ വനമേഖലകള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ ടാറിംഗ് പ്രവര്‍ത്തി വരെ പുര്‍ത്തിയായതാണ്. 
    
       അടിയന്തിരമായി രണ്ട് ബദല്‍ പാതകളെങ്കിലും പൂര്‍ത്തികരിച്ചില്ലെങ്കില്‍ വരും ഭാവിയില്‍ വയനാട് തീര്‍ത്തും ഒറ്റപ്പെട്ട് പോകും. തകര്‍ന്ന ചുരം സന്ദര്‍ശിച്ച മന്ത്രിമാര്‍ ഇതേ കുറിച്ച് ഒന്നും പറയാത്തത് ഖേദകരമാണെന്നും, ജില്ലയിലെ ജനങ്ങള്‍ ഇക്കാര്യത്തില്‍ ആശങ്കാകുലരാണെന്നും യോഗം അഭിപ്രായപ്പെട്ടു. പിന്നാക്ക ജില്ലയായ വയനാടിനോട് സര്‍ക്കാരിന് ചിറ്റമ്മനയമാണെന്നും, ജില്ലയെ അവഗണിക്കുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും യോഗം കുറ്റപ്പെടുത്തി. പേമാരിയില്‍ കനത്ത നാശനഷ്ടം സംഭവിച്ചവര്‍ക്കും. മരണപ്പെട്ടവര്‍ക്കും അടിയന്തിര നഷ്ടപരിഹാരം പോലും പ്രഖ്യാപിക്കാതെ മന്ത്രിമാര്‍ മരണമടഞ്ഞവരുടെ വിട് സന്ദര്‍ശിച്ച് മടങ്ങി പോകുകയാണ് ചെയ്തത്. പേമാരി മൂലം ജില്ലയിലെ കര്‍ഷകര്‍ക്ക് ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. 
         മരണമടഞ്ഞവര്‍ക്കും. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല ഇത് വരെ കാണാത്ത വെള്ളപ്പൊക്കമാണ് വിവിധ പ്രദേശ ങ്ങളില്‍ ഉണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ യുത്ത്‌ലീഗ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്നും യോഗം പ്രവര്‍ത്തകരോടാവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ ഹാരി ഫ് സ്വാഗതം പറഞ്ഞു. സലിം കേളോത്ത്, വി.എം അബൂബക്കര്‍, ഷമിം പാറക്കണ്ടി, അഡ്വ.എ.പി മുസ്തഫ, ജാസര്‍ പാലക്കല്‍, സലാം വെള്ളമുണ്ട, ഹാരിസ് കാട്ടിക്കുളം പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *