May 6, 2024

യോഗാ ദിനാചരണവും ആദരിക്കലും 21-ന്.

0
Fb Img 1529406878317
അന്താരാഷ്ട്ര യോഗദിനാചരണം മാനന്തവാടി ശ്രീ പ്രണവം യോഗ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ ദിനാചരണവും ആദരിക്കൽ ചടങ്ങും 21 ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

21 ന് വൈകീട്ട് 5 മണിക്ക് മാനന്തവാടി ക്ഷീര സംഘം ഹാളിൽ വെച്ചാണ് ചടങ്ങ് നടക്കുക.കഴിഞ്ഞ ആറ്‌ വർഷമായി മാനന്തവാടിയിൽ പ്രവർത്തികുന്ന പ്രണവം യോഗ വിദ്യാപീഠം എല്ലാ വർഷങ്ങളിലും യോഗദിനാചരണം നടത്തി വരുന്നു ഈ വർഷം ദിനാചരണത്തോടൊപ്പം യോഗ കുടുംബത്തിലെ മുതിർന്ന അംഗം എം.കെ.സുമതിയെ ആദരിക്കുന്നതോടൊപ്പം ഇക്കഴിഞ്ഞ.എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെ ആദരിക്കൽ ചടങ്ങും നടക്കുമെന്നും സംഘാടകർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ പ്രവീൺ ടി രാജൻ, ഷിബി നെല്ലി ചുവട്ടിൽ, ഇ.ജെ.തോമസ്, ജനാർദനൻ മാസ്റ്റർ,എ.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *