May 6, 2024

സാമുഹ്യ – സാംസ്കാരിക പുരോഗമനത്തിൽ പി.എൻ. പണിക്കരും വായനയും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടന്ന് സാദിർ തലപ്പുഴ

0
Img 20180619 163156
ബത്തേരി:  പി.എൻ.പണിക്കർ അനുസ്മരണ വായനദിനമായ ജൂൺ 19 മുതൽ ഒരു മാസക്കാലം  നീണ്ടു  നിൽക്കുന്ന വായനാ മാസാചരണത്തിന് തുടക്കമായി.    രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള 7l2 ജില്ലകളിൽ 30 ദിവസം നിണ്ടുനിൽക്കുന്ന വായനയുടെ ദേശീയ മഹോത്സവത്തിന്റെ ഭാഗമായി  
വയനാട് ജില്ലാതല  ഉദ്ഘാടനം ബത്തേരി ഡോൺ ബോസ്കോ കോളേജിൽ നടന്നു.. 
 ജില്ലയുടെ പല ഭാഗങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും .പി .എൻ . പണിക്കർ ഫൗണ്ടേഷൻെറയും   കേന്ദ്ര ഇലക്ട്രോണിക്സ് ആൻറ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ വിജ്ഞാന പോർട്ടലായ   വികാസ് പീഡിയ കേരളയുടെയും സംയുക്താഭിമുഖ്യത്തിലാണ്   പരിപാടികൾ.
ജില്ലാതല ഉദ്ഘാടനം ബത്തേരി നഗരസഭാ ചെയർപേഴ്സൺ ടി.എൽ.സാബു നിർവ്വഹിച്ചു. ഡോൺ ബോസ്കോ കോളേജ് റെക്ടർ ഫാ: തോമസ്  പൂവേലിക്കൽ അധ്യക്ഷത വഹിച്ചു. കവി സാദിർ തലപ്പുഴ   വായനാദിന സന്ദേശവും പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തി.  കേരളത്തിന്റെ സാമുഹ്യ – സാംസ്കാരിക പുരോഗമനത്തിൽ പി.എൻ. പണിക്കറും  വായനയും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു.  യുവതലമുറയും ഡിജിറ്റൽ വായനയും എന്ന വിഷയത്തിൽ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു ക്ലാസ്സെടുത്തു. വൈസ് പ്രിൻസിപ്പാൾ ഡോ: കെ.ജെ. എൽദോ , പി.എൻ. പണിക്കർ ഫൗണ്ടേഷൻ വിജയൻ വേടക്കണ്ടി,  മലയാള വിഭാഗം അധ്യാപകൻ ടി.ടി. ബിജു,  മനു ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *