May 6, 2024

വയനാട് ജില്ലാ പഞ്ചായത്തിൽ നാടകീയ രംഗങ്ങൾ: പ്രസിഡണ്ട് രണ്ടാം ദിവസവും സത്യപ്രതിജ്ഞ ചെയ്തു.

0
Img 20180619 Wa0170
കൽപ്പറ്റ: ധാരണ പ്രകാരം പ്രസിഡണ്ട് സ്ഥാനവും വൈസ് പ്രസിഡണ്ട് സ്ഥാനവും മാറിയ വയനാട് ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിനിടെ നാടകീയ രംഗങ്ങൾ .തിങ്കളാഴ്ച പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗിലെ കെ.ബി. നസീമ ചൊവ്വാഴ്ച വൈസ് പ്രസിഡണ്ടിനൊപ്പം വീണ്ടും സത്യ പ്രതിജ്ഞ ചെയ്തു. പ്രസിഡണ്ടായിരുന്ന കോൺഗ്രസിലെ ടി. ഉഷാകുമാരിയും വൈസ് പ്രസിഡണ്ടായിരുന്ന മുസ്ലിം ലീഗിലെ  പി.കെ. അസ്മത്തും യു.ഡി.എഫ്. ധാരണ പ്രകാരം രാജി വെച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാളയത്തിലെ  ജനതാദൾ അംഗം  അനില തോമസ് യു.ഡി.എഫിന് വോട്ടു ചെയ്തതും മുീസ്ലിം ലീഗ് അംഗം പി. ഇസ്മയിലിന്റെ യു.ഡി.എഫ് അനുകൂല വോട്ട് അസാധുവായതും തിങ്കളാഴ്ചത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നാടകീയത സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടായി കെ.ബി. നസീമ ജില്ലാ കലക്ടറുടെ അസാന്നിദ്ധ്യത്തിൽ എ.ഡി.എം. കെ.എം. രാജു മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇത് ചട്ട ലംഘനമാണന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് ജില്ലാ കലക്ടർ ഇല്ലങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ മാത്രമെ സത്യവാചകം ചൊല്ലി കൊടുക്കാവൂ എന്ന ചട്ടമുയർത്തി  എൽ.ഡി.എഫ്. ചൊവ്വാഴ്ച വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് മുമ്പ് പരാതി നൽകി.  പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് ജില്ലാ കലക്ടർ എ.ആർ.അജയകുമാർ  മുമ്പാകെ കെ.ബി. നസീമ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.   സി – പി .- എം അംഗങ്ങളാണ് ജില്ലാ കലക്ടർക്ക് പരാതി നൽകിയത്. തുടർന്ന് ജില്ലാ കളക്ടർ ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യണ മെന്ന് ആവശ്യപ്പെടുകയായിരുന്നു .
    ഇതിനിടെ ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ എ .പ്രഭാകരൻ മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടു. ഇസ്മായിലിന്റെ വോട്ട് അടക്കം പത്ത് വോട്ട് വൈസ് പ്രസിഡണ്ടിന് കിട്ടിയപ്പോൾ ജനതാദളിലെ അനില തോമസ് പാർട്ടി വിപ്പ് പ്രകാരം വിട്ട് നിന്നു. എൽ.ഡി.എഫിലെ അഞ്ച് അംഗങ്ങൾ ഇടതുപക്ഷ സ്ഥാനാർത്ഥി എ.എൻ. പ്രഭാകരന്  വോട്ടു ചെയ്തു. ആകെ പതിനാറ് സീറ്റാണ് വയനാട് ജില്ലാ പഞ്ചായത്തിലുള്ളത്. വൈസ് പ്രസിഡണ്ട് എ. പ്രഭാകരൻ മാസ്റ്ററുടെ സത്യപ്രതിജ്ഞയും ചൊവ്വാഴ്ച നടന്നു.
 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ബി.നസീമയാണ് വൈസ് പ്രസിഡണ്ടിന് സത്യവാചകം ചൊല്ലി കൊടുത്തത്.   തുടർന്ന് ജില്ലാ കളക്ടർ ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യണ മെന്ന് ആവശ്യപ്പെടുകയായിരുന്നു തുടർന്ന് ജില്ലാ കളക്ടർ എ ആർ അജയകുമാർ മുൻപാകെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നു . . സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ മന്ത്രി പി. കെ ജയലക്ഷ്മി ,മുൻ എം.എൽ .എ എൻ. ഡി. അപ്പച്ചൻ ,മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് പി പി എ കരീം ,റസാഖ് കൽപ്പറ്റ ,ടി .ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *