May 4, 2024

റോഡരികിലെ മരം മുറി പരിസ്ഥിതി പ്രവർത്തകർ തടഞ്ഞു.

0
Img 20180620 Wa0044
മാനന്തവാടി പായോട് ഗവ.കേളേജ് റോഡിന് സമീപം സ്വകാര്യതാത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി 100 വർഷത്തിലധികം പഴക്കമുള്ള ആഞലി മരം  ഉദ്യോഗസ്ഥരുടെ  ഒത്താശയോടെ മുറിച്ച് മാറ്റുന്നത് പരിസ്ഥിതി പ്രവർത്തകർ തടഞ്ഞു യാതൊരു വിധ അപകട ഭീഷണിയും ഇല്ലാത്ത കരുത്തുറ്റ മരം 2013 ന്റെ ഓർഡർ പ്രകാരം 2018ൽ മുറിച്ചു മാറ്റാൻ  ശ്രമിക്കുന്നത് സ്വകാര്യ വ്യക്തികളിൽ നിന്ന് അധികാരികൾ പാരിതോഷികം കൈപ്പറ്റി ആണോ എന്നും സംശയിക്കുന്നതായും ഇവർ പറഞ്ഞു. .അപകട ഭീഷണി ഉള്ള മരം മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ ഇത്തരം തട്ടിപ്പുകൾ ഒരു കാരണവശാലും അനുവദിക്കുന്നതല്ല എന്ന് പരിസ്ഥിതി പ്രവർത്തകർ അറിയിച്ചു.ശിഖരങ്ങൾ മാത്രം മുറിക്കേണ്ടിയിരിക്കുന്ന മരങ്ങൾ പോലും അടിമുതൽ മുറിച്ച് മാറ്റുന്നു ' .മരലോബി മായി ചേർന്ന് ഉദ്യോഗസ്ഥ പ്രതിനിധികൾ പങ്ക് കച്ചവടം നടത്തുന്നതിന്റെ നിരവധി തെളിവുകളാണ് ഇത്തരം മരം മുറിയിലൂടെ മറ നീക്കി പുറത്ത് വരുന്നത്. അനാവശ്യമായി ഒരു മരത്തെപ്പോലും ഇല്ലാതാക്കുന്ന ഏത് ഉദ്യോഗസ്ഥന്റ ഉത്തരവ്   നടപടിയായാലും ജില്ലയിൽ അനുവദിക്കുകയില്ല എന്ന് പരിസ്ഥിതി പ്രവർത്തകരായ അജി കൊളോണിയ,അജയൻ പി.എ, രാഹുൽ രാജീവൻ, അൻവർ സി.എസ്, ബാബു പായിക്കാടൻ, പ്രതീഷ് കെ ആർ ', ജോർജ്ജ്  ജോസഫ്, എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *