May 6, 2024

ബദല്‍പാതകള്‍ നിര്‍മിക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണം: സിസിഎഫ്

0
കല്‍പ്പറ്റ: താമരശേരി ചുരം വഴിയുള്ള ഗതാഗതം മുടങ്ങി വയനാട് ഭാഗികമായി ഒറ്റപ്പെട്ട സാഹചര്യത്തില്‍  ബദല്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനു ജനപ്രതിനിധികള്‍ രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് അടിയന്തരമായി ഇടപെടണമെന്ന് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ഫോറം ജില്ല ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. 
സര്‍ക്കാര്‍ മെഡിക്കല്‍ കോളജോ ആധുനിക ചികിത്സാസൗകര്യങ്ങളോ ജില്ലയിയില്ല. വിദഗ്ധ ചികിത്സ ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കേണ്ട കോഴിക്കോടുമായി നേരിട്ടുള്ള ബന്ധം അറ്റനിലയിലാണ് ജില്ല. 
ബദല്‍ റോഡുകളുടെ ഒന്നിലധികം നിര്‍ദേശങ്ങള്‍ പലപ്പോഴായി നല്‍കിയത് അധികാരികളുടെ മുമ്പിലുണ്ടായിട്ടും മാറിമാറിവന്ന സര്‍ക്കാരുകള്‍ക്ക്   ഇവയിലൊന്നുപോലും നടപ്പിലാക്കാന്‍ സാധിക്കാത്ത് ദൗര്‍ഭാഗ്യകരവും ജില്ലയിലെ    ജനപ്രതിനിധികളുടെ പരാജയവുമാണ്. മറ്റു ജില്ലകളില്‍ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും വയനാടിനു ഏറ്റവും ആവശ്യമുള്ള ബദല്‍ പാതകളുടെ നിര്‍മാണത്തില്‍   സര്‍ക്കാരുകളുടെ ഭാഗത്തുണ്ടായ അവഗണന സഹിക്കാവുന്നതിലും  അപ്പുറമാണ്. ബദല്‍ യാത്രാമാര്‍ഗങ്ങള്‍ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ മാത്രമായി ചുരുങ്ങുന്നതും ജനം വഞ്ചിതരാകുന്നതും ആവര്‍ത്തിക്കുകയാണ്. ഈ സ്ഥിതി മാറുന്നതിനു  ജില്ലയില്‍നിന്നുള്ള എംപിയും എംഎല്‍എമാരും മുന്‍കൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 
മാനന്തവാടി രൂപത പി.ആര്‍.ഒ ഫാ.ജോസ് കൊച്ചറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സിസിഎഫ് ജില്ലാ  ചെയര്‍മാന്‍ സാലു ഏബ്രാഹം മേച്ചേരില്‍ അധ്യക്ഷത വഹിച്ചു.ഫാ.മാത്യൂ പെരുമാട്ടിക്കുന്നേല്‍, ഫാ.ബാബു മാപ്ലശേരില്‍, ജില്ലാ സെക്രട്ടറി ലോറന്‍സ് കല്ലോടി, ഷിബു മാവേലിക്കുന്നേല്‍, ജോണ്‍സണ്‍, പൗലോസ്, മേഴ്‌സി ദേവസ്യ, പുഷ്പ ജോസഫ്, ജേക്കബ് ജോസഫ്, സിറിയക്, സണ്ണി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ജോസ് താഴത്തേല്‍ സ്വാഗതവും ട്രഷറര്‍ കെ.കെ. ജേക്കബ്  നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *