April 29, 2026

തിരുത്ത്.: അധ്യാപക തസ്തികയിലേക്ക് 22-ന് കൂടിക്കാഴ്ചയില്ല.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വെള്ളമുണ്ട എ.യു.പി. സ്കൂളിൽ അധ്യാപക തസ്തികയിലേക്ക് 22-ന് കൂടി കാഴ്ച എന്ന രീതിയിൽ കഴിഞ്ഞ ദിവസം ന്യൂസ് വയനാട് പോർട്ടലിലും തെറ്റായി വാർത്ത വന്നതിൽ ഖേദിക്കുന്നു. പ്രീ പ്രൈമറി അധ്യാപക തസ്തികയിലേക്കുള്ള കൂടികാഴ്ചയാണ്  സാങ്കേതിക തകരാർ മൂലം പ്രീ പ്രൈമറി എന്ന വാക്കില്ലാതെ അധ്യാപക തസ്തികയിലേക്ക്  എന്ന് വാർത്തയായി വന്നത്. തെറ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ ഈ വാർത്ത പിൻവലിക്കുകയും യഥാർത്ഥ വാർത്ത നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ തെറ്റായി വന്ന വാർത്ത ചിലർ വാട്സ് ആപ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും മാനേജ്മെന്റിനെതിരെ ആയുധമാക്കുകയും ചെയ്യുന്നുണ്ടന്ന് അറിഞ്ഞു. ഇക്കാര്യത്തിൽ ഞങ്ങൾക്കുണ്ടായ  വീഴ്ചയിൽ ഖേദം പ്രകടിപ്പിക്കുന്നു. മറിച്ചുള്ള പ്രചാരണങ്ങൾക്ക് ഞങ്ങൾക്ക് ഉത്തരവാദിത്വമുണ്ടായിരിക്കില്ല എന്നറിയിക്കുന്നു.

ചീഫ് എഡിറ്റർ – ന്യൂസ് വയനാട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *