May 2, 2024

ജൂൺ 25 കരിദിനമായി ആചരിക്കും: പശ്ചിമഘട്ട സംരംക്ഷണ ഏകോപന സമിതി.

0
കേരളത്തിൽ നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെ നിർമ്മിച്ചിട്ടുള്ള 3 ലക്ഷത്തിലധികം വരുന്ന നിർമ്മിതികൾ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. സ്വന്തമായി താമസിക്കുന്നതിന് വേണ്ടി ചട്ടവിരുദ്ധമായി ഒരു വീടു പോലും ആരും ഉണ്ടാക്കിയിട്ടില്ല. നിയമപരമായി ഭൂവുടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയ ഓഫീസുകളിൽ സമർപ്പിക്കാത്തത് കൊണ്ടാണ് അനുമതി നിഷേധിച്ചതും ഈ കെട്ടിടങ്ങളെല്ലാം അനധികതമായതും. സർക്കാർ ഭൂമിയും വനവും കായലും കയ്യേറി നിർമ്മിച്ചവയാണ് ഇവയിലധികവും. ഇവയ്ക്കെല്ലാം അനുമതി നൽകുകയും നികുതി സ്വീകരിക്കുകയും ചെയ്യുന്ന തോട് കൂടി സർക്കാറിന് നൂറുക്കണക്കിന് ഏക്കർ ഭൂമി നഷ്ടപ്പെടുകയും ഭാവിയിൽ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും അത്കൊണ്ട് സർക്കാർ ഈ ഉദ്യമത്തിൽ നിന്നും പിന്മാറണമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ ബിൽ നടപ്പാക്കാനുള്ള അനുമതി നൽകരുതെന്നും, പരിസ്ഥിതി നാശത്തിന് കാരണമാകുന്ന ഇത്തരം ബില്ലുകൾ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേരള ഗവർണ്ണർ ജസ്റ്റിസ്. പി.സദാശി വത്തിന് നിവേദനം അയക്കുകയും ചെയ്തുവെന്നും തണ്ണീർത്തട നിയമത്തെ നിയമസഭയിൽ കശാപ്പ് ചെയ്യുന്ന ജൂൺ 25 കരിദിനമായി ആചരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *